Appointment | ടിഎംഎ കരീം സിപിഎം കാസർകോട് ഏരിയാ സെക്രടറി
● മൂന്ന് തവണ ഈ പദവി വഹിച്ച കെ എ മുഹമ്മദ് ഹനീഫ് ഒഴിവായി.
● പുതിയ 17 അംഗ ഏരിയാ കമിറ്റി.
● എം ഗിരീഷാനും വേണുഗോപാലനും പുതിയ അംഗങ്ങൾ.
കാസര്‍കോട്: (KasargodVartha) സിപിഎം കാസര്‍കോട് ഏരിയ കമിറ്റി സെക്രടറിയായി ടിഎംഎ കരീമിനെ തിരഞ്ഞെടുത്തു. മൂന്ന് വട്ടം ഏരിയ സെക്രടറിയായിരുന്ന കെ എ മുഹമ്മദ് ഹനീഫ് ഒഴിവായി. സമ്മേളനം ബുധനാഴ്ച വൈകീട്ട് അണങ്കൂരിൽ പൊതുയോഗത്തോടെയായിരിക്കും സമാപിക്കുക.
17 അംഗ ഏരിയ കമിറ്റിയിൽ പി വി കുഞ്ഞമ്പു, എ ജി നായർ എന്നിവർ ഒഴിവായി. പകരം പഞ്ചായത് അംഗങ്ങളായ എം ഗിരീഷൻ, വേണുഗോപാലൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. മത്സരമില്ലാതെ ഐകകണ്ഠ്യേനയാണ് പുതിയ ഏരിയ കമിറ്റി നിലവിൽ വന്നിരിക്കുന്നത്.
20ന് വൈകിട്ട് നുള്ളിപ്പാടി കേന്ദ്രീകരിച്ച് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെയാണ് ചുവപ്പ് വോളന്റീയർ മാർച്ചും പൊതുപ്രകടനവും. അണങ്കൂർ സീതാറാം യച്ചൂരി നഗറിൽ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പാർടിയുടെ കാസർകോട് ഏരിയാസെക്രടറിമാരായി പ്രവർത്തിച്ചവരെ ആദരിക്കും.
#CPMKasaragod #KeralaPolitics #LocalElections #AreaCommittee #TMAKareem #KeralaNews