city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MSF Protest | 'മലബാര്‍ ജില്ലകളോട് അവഗണന കാട്ടുന്നു'; ദേശീയ പാത ഉപരോധിച്ച് എംഎസ്എഫ്; പ്ലസ് വണ്‍ സീറ്റ് അപര്യാപ്തതയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) മ​ല​ബാ​റി​ലെ വി​ദ്യാ​ർ​ഥി​ക​ളോട് അ​നീ​തിയും വി​വേ​ച​ന​വും കാട്ടുന്നുവെന്ന് ആരോപിച്ച് ഹയർ സെകൻഡറി സീറ്റ് അപര്യാപ്തതയ്ക്ക് എതിരെ എംഎസ്എഫ് നടത്തിയ ‘മല​ബാ​ർ സ്തം​ഭ​ന സ​മ​രത്തിൽ' പ്രതിഷേധമിരമ്പി. മ​ല​ബാ​ർ ജില്ലകളിലെ 54 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ജ​ക മണ്ഡലം ക​മി​റ്റി​ക​ളു​ടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളുടെ ഭാഗമായി കാസർകോട്ടും വിവിധ ഇടങ്ങളിൽ രാ​വി​ലെ 11ന് ​പാതകൾ ഉപരോധിച്ചു.
   
MSF Protest | 'മലബാര്‍ ജില്ലകളോട് അവഗണന കാട്ടുന്നു'; ദേശീയ പാത ഉപരോധിച്ച് എംഎസ്എഫ്; പ്ലസ് വണ്‍ സീറ്റ് അപര്യാപ്തതയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യം

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ച 3481 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ലെന്നും കാലങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് സമരത്തിന്റെ ആവശ്യം. മുന്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ അധ്യക്ഷനായുള്ള കമീഷന്റെ റിപോര്‍ട് പുറത്ത് വിടണമെന്നും, അധിക ബാച് ഉള്‍പെടെ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തണെമെന്ന ആവശ്യമുന്നയിച്ചുമായിരുന്നു പാത ഉപരോധിച്ചത്.
 
MSF Protest | 'മലബാര്‍ ജില്ലകളോട് അവഗണന കാട്ടുന്നു'; ദേശീയ പാത ഉപരോധിച്ച് എംഎസ്എഫ്; പ്ലസ് വണ്‍ സീറ്റ് അപര്യാപ്തതയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യം

കാസര്‍കോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗറില്‍ നടന്ന ദേശീയപാത ഉപരോധം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ശാനിഫ് നെല്ലിക്കട്ടെ അധ്യക്ഷത വഹിച്ചു. അന്‍സാഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. ത്വാഹ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ടിഎം ഇഖ്ബാല്‍, അനസ് എതിര്‍ത്തോട്, കുഞ്ഞാമു ഹാജി, ജലീല്‍ തുരുത്തി, ഇര്‍ഫാന്‍ കുന്നില്‍, ശിഹാബ് പുണ്ടൂര്‍, ബാസിത് തായല്‍, ജസീല്‍ തുരുത്തി, സിനാന്‍ സി ബി, സജീര്‍ ബെദിര, സിറാജ് ബദിയടുക്ക, അറഫാത് കമ്പാര്‍, അസ്ഫര്‍ മജല്‍, ശഹല പെര്‍ള, സാറ, ആതിഫ്, നാഫി ചാല, ശാഹിദ് ഇര്‍ഫാന്‍, സുനൈസ് എതിര്‍ത്തോട് സംബന്ധിച്ചു.

Keywords:  MSF, Education, Malabar Districts, Plus One Admission, Politics, Political News, Kasaragod Politics, Kerala News, Malayalam News, Kasaragod News, 'Negligence of Malabar Districts'; MSF held protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia