city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം: നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 25.02.2017) നീണ്ട മുറവിളിക്ക് ശേഷം അനുവദിച്ച പാസ്‌പോര്‍ട്ട് സേവ കേന്ദ്രം 28 ന് പ്രവര്‍ത്തനമാരംഭിക്കില്ലെന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍്ട്ടികളും പ്രവര്‍ത്തകരും വിവിധ സംഘടനകളും രംഗത്തെത്തി.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം: നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തം


പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം: പാട്ടപ്പിരിവ് പ്രസ്ഥാവന അപഹാസ്യം: ദുബൈ ഐ എം സി സി

കാസര്‍കോട് പാസ്‌പ്പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമായ സാഹചര്യത്തില്‍ പിരിവ് നടത്തിത്തരാം എന്നുള്ള സ്ഥലം എംഎല്‍എയുടെ പ്രസ്ഥാവന സര്‍ക്കാറിനെയും സര്‍ക്കാറിലേക്ക് നികുതി നല്‍കുന്ന ജനങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ളതാണന്ന് ദുബൈ ഐ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ യോഗം പറഞ്ഞു.

എം പിയുടെ ശ്രമ ഫലമായി ലഭിച്ച പാസ്‌പ്പോര്‍ട്ട് സേവ കേന്ദ്രം എത്രയും പെട്ടന്ന് യാതാത്ഥ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്ഥലം എം എല്‍ എയുടെ അനവസരത്തിലുള്ള പ്രസ്ഥാവന രാഷ്ട്രീയലാഭത്തിനു വേണ്ടിയുള്ളതാണന്നും യോഗം വിലയിരുത്തി.

ദേര ദുബൈ മലബാര്‍ ഹോട്ടലില്‍ വെച്ചു നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. മുസ്തഫ ഹാജി തൈക്കണ്ടി, റിയാസ് തിരുവനന്തപുരം, പി സി ശരീഫ് തെക്കില്‍, ജലീല്‍ പടന്നക്കാട്, നൗഷാദ് പൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. അഷറഫ് ഉടുംമ്പുത്തല സ്വാഗതവും കരീം മല്ലം നന്ദിയും പറഞ്ഞു.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം: നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധം ശക്തം




പാസ്‌പോര്‍ട്ട് സേവ കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് പോസ്റ്റോഫീസിന് മുന്നില്‍ പ്രവാസി കോണ്‍ഗ്രസ് ധര്‍ണ 27 ന്

ജില്ലയിലൊരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രമെന്ന നീണ്ടകാലത്തെ മുറവിളിക്ക് ശേഷം പോസ്‌റ്റോഫീസ് കേന്ദ്രീകരിച്ച് സേവാകേന്ദ്രത്തിന് അനുമതിയായെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം അതും നഷ്ടപെടുന്നതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിക്കുന്നു.

27 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യുന്ന ധര്‍ണ്ണ ജില്ലയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയുള്ള പ്രതിഷേധ മുന്നേറ്റമായി കണ്ടു കൊണ്ട് എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അഭ്യര്‍ത്ഥിച്ചു.


സാങ്കേതിക കാരണങ്ങള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കണം: അസീസ് കടപ്പുറം

പാസ്‌പോര്‍ട്ട് സേവകേന്ദ്രം സാങ്കേതിക കാരണം പറഞ്ഞു നീട്ടികൊണ്ടു പോകാതെ എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് സേവകേന്ദ്രം ആരംഭിക്കുന്നതിന് പി കരുണാകരന്‍ എം പി നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു. സങ്കേതിക പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കാന്‍ പാസ്‌പോര്‍ട്ട് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം. പ്രസ്തുത വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാതെ എം പി നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.

Keywords: Kerala, kasaragod, Passport, Office, INL, Congress, N.A.Nellikunnu, MLA, P.Karunakaran-MP, Protest, Political party, Politics, news,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia