city-gold-ad-for-blogger

കാസർകോട്ട് വേണം എയിംസ്; രണ്ടാം ഘട്ട പദയാത്ര ബുധൻ, വ്യാഴം ദിവസങ്ങളിൽ

തൃക്കരിപ്പൂർ: (www.kasargodvartha.com 31.08.2021) എയിംസിനായി കേന്ദ്ര സർകാരിന് സംസ്ഥാന സർകാർ സമർപിക്കുന്ന പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പദയാത്ര തൃക്കരിപ്പൂർ മുതൽ നീലേശ്വരം വരെ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും.

   
കാസർകോട്ട് വേണം എയിംസ്; രണ്ടാം ഘട്ട പദയാത്ര ബുധൻ, വ്യാഴം ദിവസങ്ങളിൽ



രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലകളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. എയിംസ് കൂട്ടായ്മ ജില്ലാ കൺവീനർ ഫറീന കോട്ടപ്പുറം ആണ് യാത്ര നയിക്കുന്നത്. ജോയിന്റ് കൺവീനർ ശ്രീനാഥ് ശശി ഉപനായകനാണ്.

15 സ്ഥിര അംഗങ്ങളാണ് യാത്രയിൽ ഉണ്ടാവുക. വിവിധയിടങ്ങളിൽ സംഘടനകളും കൂട്ടായ്മകളും സ്വീകരണം നൽകും.

Keywords: Kasaragod, News, Kerala, Top-Headlines, Nileshwaram, Politics, Sports, Need AIIMS in Kasargod; second phase foot rally on Wednesday and Thursday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia