city-gold-ad-for-blogger

എൻഡിഎയിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും തിരുത്തൽ ശക്തിയാകുന്നു; എൻസിപി ശരത് പവാർ പക്ഷത്തിന് പുനരാലോചന

Image representing NDA political dynamics with key leaders
Photo Credit: Facebook/ Nara Chandrababu Naidu, Nitish Kumar

● വിദ്യാർഥി സമരങ്ങളുടെ വിജയത്തോടെ കേന്ദ്രത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്രാപിച്ചു
● മമതാ ബാനർജിയുടെ ടിഎംസി സഖ്യത്തോടൊപ്പം സജീവമായി രംഗത്തുണ്ട്
● അയോധ്യ വിഷയം പാർലമെന്റിൽ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷ കക്ഷികൾ
● മണ്ഡല പുനർനിർണയ ബില്ല് വീണ്ടും കൊണ്ടുവരാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി
● ഡിഎംകെയെയും ആം ആദ്മി പാർട്ടിയെയും ഒപ്പനിർത്താൻ സഖ്യത്തിന്റെ ശ്രമം തുടരുന്നു

ന്യൂഡൽഹി: (KasargodVartha) 'പാറ്റ'കളുടെ സമരത്തിൽ കേന്ദ്രം മുട്ടുമടക്കിയത് വിദ്യാർഥികളുടെ വിജയത്തിലുപരി കേന്ദ്രത്തിൽ പ്രതിപക്ഷ ഐക്യത്തിനും ഇന്ത്യാ മുന്നണി ശക്തിയാർജിക്കുന്നതിനും വിപുലീകരണത്തിനും കാരണമായിട്ടുണ്ടെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. അതേസമയം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതി ഇടിയുകയും എൻഡിഎ ഘടകകക്ഷികൾ നിർണായക ഘടകമായി മാറിയെന്നും വിലയിരുത്തുന്നു.

ശരത് പവാർ വിഭാഗം പുനഃപരിശോധനയിൽ

എൻഡിഎയിലേക്ക് കൂറുമാറാൻ കാത്തിരിക്കുന്ന എൻസിപി ശരത് പവാർ വിഭാഗം ഇപ്പോൾ പുനഃപരിശോധനയിലാണ്. നേരത്തെ കോൺഗ്രസിൽ ലയിക്കാനുള്ള ശ്രമം എൻസിപി നടത്തിയിരുന്നു. സോണിയ ഗാന്ധിയും ഇതിന് പച്ചക്കൊടി കാട്ടിയിരുന്നു. എന്നാൽ എഐസിസി തലപ്പത്തുള്ള കോൺഗ്രസ് നേതാക്കൾ ഇതിന് പാര പണിതുവെന്നാണ് പറഞ്ഞുകേൾക്കുന്നത്. 

ഇന്ത്യാ സഖ്യവുമായി പിണക്കത്തിലായിരുന്ന മമതാ ബാനർജിയുടെ ടിഎംസി ഇപ്പോൾ സജീവമായി ഇന്ത്യാ സഖ്യത്തോടൊപ്പമുണ്ട്. ഇത് പ്രതിപക്ഷ ഐക്യം കൂടുതൽ ദൃഢമാവുകയും ചെയ്തു. വിദ്യാർഥി സമരത്തിലൂടെ എല്ലാവരും ഒന്നിച്ചത് പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിയാർജിക്കുന്നതിന് കാരണമായി എന്ന് നേതാക്കൾ അവകാശപ്പെടുന്നുമുണ്ട്.

അയോധ്യയും കേന്ദ്ര സർക്കാരും

ഇനി വരും നാളുകളിൽ അയോധ്യ വിഷയത്തിൽ പ്രതിപക്ഷം കടുത്ത നിലപാടെടുക്കുമെന്നാണ് സൂചന. വിദ്യാർഥികളെ പിണക്കിയ കേന്ദ്ര സർക്കാരിന് വിശ്വാസികളെയും പിണക്കാതിരിക്കാൻ അയോധ്യ വിഷയത്തിൽ കേന്ദ്ര സർക്കാർ കടുത്ത നിലപാടെടുക്കുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അയോധ്യ പ്രതിപക്ഷം മുതലെടുക്കാതിരിക്കാനാണ് ബിജെപി സർക്കാരിന്റെ നീക്കം. അതേസമയം വരും ദിവസങ്ങളിൽ അയോധ്യ വിഷയത്തിൽ പാർലമെൻ്റ് പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

തിരിച്ചടിയായി പാറ്റ സമരം

പാർട്ടികളെ പിളർത്തി രാജ്യസഭയിലും ലോക്സഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കിടയിലാണ് നീറ്റ് വിഷയം പുകയുകയും പാറ്റകൾ സമരരംഗത്തിറങ്ങുകയും ചെയ്തത്. പൊലീസിനെയും പട്ടാളത്തെയും പ്രതിരോധിച്ച വിദ്യാർഥി-യുവജനങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിച്ചേ അടങ്ങിയുള്ളൂ. 

ഇതോടെ ബിജെപി പരുങ്ങലിലായി. ഇന്ത്യാ സഖ്യത്തിലെ ചില പാർട്ടികളെ ഒപ്പം നിർത്തി മുൻപ് പാർലമെൻ്റിൽ പരാജയപ്പെട്ട 'മണ്ഡല പുനർനിർണയ ബില്ല്' വീണ്ടും കൊണ്ടുവരാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് പാറ്റ സമരവും വിജയവും തിരിച്ചടിയായിട്ടുണ്ട്. ബിജെപിയോടൊപ്പം കൂടാനുള്ള ഡിഎംകെയുടെ ശ്രമങ്ങളും ഇപ്പോൾ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഡിഎംകെയെയും ആം ആദ്മി പാർട്ടിയെയും ഇന്ത്യാ സഖ്യത്തോടൊപ്പം കൊണ്ടുവരാൻ ഘടകകക്ഷി നേതാക്കൾ ശ്രമം തുടരുന്നുമുണ്ട്.

സർക്കാരിന് മുന്നിലെ വെല്ലുവിളികൾ

ഇനി വിവാദമായിട്ടുള്ള ബില്ലുകളൊന്നും പാർലമെൻ്റിൽ കൊണ്ടുവരാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ മടിക്കും. പ്രത്യേകിച്ച് ഘടകകക്ഷികളിലെ എതിർപ്പ്. നേരത്തെ നടത്തിയ പൗരത്വ, കർഷക സമരങ്ങൾ സർക്കാരിന്റെ മുന്നിലുണ്ട്. 

തിരഞ്ഞെടുപ്പ് കമീഷൻ്റെ ഇവിഎം തട്ടിപ്പിനെതിരെ ഇപ്പോൾ തന്നെ ജനരോഷം ഉയരുന്നുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ വലിയ ദുരന്തമായി മാറുന്നുമുണ്ട്. തൊഴിലില്ലായ്മ തന്നെയാണ് വിദ്യാർഥി സമരത്തോടൊപ്പം യുവജനങ്ങളും അണിനിരക്കാൻ കാരണമായതും. ഇതൊക്കെ ബിജെപി ഭയപ്പെടുന്നുമുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: INDIA bloc gains strength as the NDA faces new internal challenges.

#NDAAlliance #INDIABloc #SharadPawar #StudentProtest #Ayodhya #IndianPolitics #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia