city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡ് ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി വേലായുധന്‍

ഉദുമ: (www.kasargodvartha.com 16.03.2021) തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എ വേലായുധന്‍ റോഡ് ഷോ നടത്തി. പരവനടുക്കത്ത് നിന്ന് നിരവധി വാഹനങ്ങളുടേയും ബൈകുകളുടേയും അകമ്പടിയോടെ നിരവധി സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഉദുമ, പാലക്കുന്ന്, പള്ളിക്കര വഴി ചേറ്റുകുണ്ടില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ വേലായുധന്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രടറി രാജേഷ് കൈന്താര്‍ സ്വാഗതവും ട്രഷറർ ഗംഗാധരന്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു. ജില്ലാ സെക്രടറി മനുലാല്‍ മേലത്ത്, ജില്ലാ കമിറ്റി അംഗങ്ങളായ ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, വൈ കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് സദാശിവന്‍ മണിയങ്ങാനം തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ് ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി വേലായുധന്‍

ബൈക് റാലിക്ക് ഒബിസി മോര്‍ച മണ്ഡലം ജനറൽ സെക്രടറി പ്രദീപ് എം കൂട്ടക്കനി, യുവമോര്‍ച മണ്ഡലം പ്രസിഡന്റ് മഹേഷ്‌ ഗോപാല്‍, ജനറൽ സെക്രടറി ചിത്തരഞ്ജന്‍, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, NDA, Road Show, NDA candidate Velayudhan conducts road show.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia