വൈറലായി ‘അച്ഛാ… നമ്മൾ ജയിച്ചൂട്ടോ… എന്നും പാർട്ടിക്കൊപ്പം’: നിലമ്പൂർ വിജയത്തിൽ വി വി പ്രകാശിൻ്റെ മകൾ നന്ദനയുടെ ഹൃദയസ്പർശിയായ കുറിപ്പ്

● വി.വി. പ്രകാശുമായി ബന്ധപ്പെട്ട് വിവാദങ്ങൾ.
● നന്ദനയുടെ മുൻ കുറിപ്പും ചർച്ചയായിരുന്നു.
● ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട് സന്ദർശിച്ചില്ല.
● എൽ.ഡി.എഫ്. ഇത് പ്രചാരണ ആയുധമാക്കി.
● പ്രകാശിന്റെ കുടുംബം പാർട്ടിയെ കുറ്റപ്പെടുത്തിയില്ല.
മലപ്പുറം: (KasargodVartha) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ വിജയത്തിൽ ഹൃദയസ്പർശിയായ പ്രതികരണവുമായി മുൻ ഡി.സി.സി. പ്രസിഡന്റും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായിരുന്ന വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. ‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ. അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’ എന്ന് നന്ദന തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വി.വി. പ്രകാശുമായി ബന്ധപ്പെടുത്തി പല വിവാദങ്ങളും ഉയർന്നിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദന ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാൾ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സിൽ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് കുറിച്ചത്.
നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വി.വി. പ്രകാശിൻ്റെ വീട് സന്ദർശിക്കാത്തത് പ്രചാരണത്തിലുടനീളം എൽ.ഡി.എഫ്. ആയുധമാക്കിയിരുന്നു. എന്നാൽ, എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം. സ്വരാജും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറും വി.വി. പ്രകാശിൻ്റെ വീട് സന്ദർശിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചാണ് പ്രകാശ് തോറ്റതെന്ന പ്രചരണവുമുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായെങ്കിലും പാർട്ടിയെ കുറ്റപ്പെടുത്താൻ പ്രകാശിൻ്റെ ഭാര്യയോ കുടുംബാംഗങ്ങളോ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ നന്ദനയുടെ കുറിപ്പ് യു.ഡി.എഫ്. പ്രവർത്തകർക്ക് വലിയ ആവേശമാണ് പകരുന്നത്.
നന്ദനയുടെ ഈ കുറിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: V.V. Prakash's daughter Nandana's emotional note on UDF's Nilambur victory goes viral.
#NilamburByElection, #VVPrakash, #NandanaPrakash, #UDFVictory, #KeralaPolitics, #EmotionalNote