ബിജെപി ജയിച്ചില്ലെങ്കില്‍ മഞ്ചേശ്വരം കേരളത്തിലെ കശ്മീര്‍ ആകുമെന്ന് ബിജെപി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍
Oct 6, 2019, 15:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.10.2019) ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍. യുഡിഎഫോ എല്‍ഡിഎഫോ വിജയിച്ചാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാറിന്റെ പരാമര്‍ശം. മഞ്ചേശ്വരത്ത് പിണറായിക്കും മുസ്ലിം ലീഗിനും അവസരം നല്‍കരുതെന്നും അങ്ങനെ നല്‍കിയാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മണ്ഡലം മാറുമെന്നുമായിരുന്നു കട്ടീലിന്റെ പ്രസംഗം.
ഇത്തവണ മഞ്ചേശ്വരത്ത് ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണ രംഗത്ത് ബിജെപി സജീവമാകുന്നത്. ഇത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കട്ടീലിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് പ്രചരണം നടത്താനാണ് ബിജെപി നേതാക്കളുടെ നീക്കം.
അതേസമയം മുന്നണികളെല്ലാം പ്രചരണ ചൂടിലാണ്. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഞായറാഴ്ചയായതിനാല്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍തഥികള്‍ പ്രചരണം നടത്തുന്നത്.
Keywords: Kerala, kasaragod, Manjeshwaram, news, by-election, BJP, Politics, UDF, LDF, Pinarayi-Vijayan, Muslim-league, Nalin Kumar Katteel's controversy statement on Manjeshwaram