ഉറച്ച കോട്ടയുടെ മനസ് മാറില്ലെന്നുറപ്പിച്ച് എൻ എ നെല്ലിക്കുന്ന്; പൊതുപര്യടനത്തിന് ബെള്ളൂരിൽ സമാപനം
Apr 3, 2021, 21:59 IST
കിന്നിങ്കാർ: (www.kasargodvartha.com 03.04.2021) പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന കാസർകോടിന്റെ മനസ് മാറില്ലെന്നുറപ്പോടെ എൻ എ നെല്ലിക്കുന്നിന്റെ പൊതുപര്യടനം അവസാനിച്ചു. ബെള്ളൂരിലായിരുന്നു ശനിയാഴ്ചയിലെ പര്യടനം. കോട്ടി മൂല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിന്നിംഗാർ, നെട്ടണിഗെ ജംഗ്ഷൻ, കുളത്തിൽ പാറ, ബജം, പള്ളപ്പാടി, ഐത്തനടുക്ക, മദക്കം എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി നാട്ടക്കല്ലിൽ സമാപിച്ചു.
പര്യടനം കല്ലഗ ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്തു. പി കെ ഷെട്ടിയുടെ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ കിന്നിങ്കാർ സ്വാഗതം പറഞ്ഞു. മാഹിൻ കേളോട്ട്, ഇ അബൂബകർ, അശ്‌റഫ് എടനീർ, എസ് കെ അബ്ബാസ് അലി, കൃഷ്ണൻ കെ, മോഹൻറൈ പിണ്ടഗ, അനന്തറാവു, മഞ്ചു നാഥ ആൾവ, അശ്‌റഫ് കരോടി, എസ് കെ മുഹമ്മദ്, ഹാരിസ് ആർ എം, സിദ്ദീഖ് അക്കര, നൂറുദ്ദീൻ ബെളിഞ്ച, കെ എം മൂസ ഹാജി പ്രസംഗിച്ചു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച കാസർകോട് നഗരസഭയിലും, ചെങ്കള പഞ്ചായത്തിലും വിവിധ കേന്ദ്രങ്ങളിൽ വോടഭ്യർഥിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, UDF, NA Nellikunnu's election Public visit concludes in Bellur.