city-gold-ad-for-blogger

പ്രകടനം, റോഡ് ഷോ; കാറഡുക്കയെ പ്രകമ്പനം കൊള്ളിച്ച് എൻ എ നെല്ലിക്കുന്നിന്റെ പര്യടനം

ആദൂർ: (www.kasargodvartha.com 31.03.2021) എൻ എ നെല്ലിക്കുന്ന് ബുധനാഴ്ച കാറഡുക്ക പഞ്ചായത്തിൽ പര്യടനം നടത്തി. മാളങ്കൈയിൽ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ പി ബലറാം അധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ഹകീം കുന്നിൽ, കർണാടക മുൻ മന്ത്രി രമനാഥറൈ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കെ വാരിജാക്ഷൻ, ഇ അബൂബകർ ഹാജി, അശ്‌റഫ് എടനീർ, കെ ശാഫി ഹാജി, കല്ലഗ ചന്ദ്രശേഖരറാവു, കെ എം അബ്ദുർ റഹ്‌മാൻ, ഖാദർ ചെങ്കള, അർജുൻ തായലങ്ങാടി, പി ബി ശഫീഖ്, രമനാഥ ഷെട്ടി, ഹാരിസ് മുള്ളേരിയ, അനുരാധ ഷെട്ടി, ശരീഫ് മുള്ളേരിയ, ഹസൻ നെക്കര, ഇ ആർ ഹമീദ്, ത്വാഹ തങ്ങൾ, ഹമീദ് മഞ്ഞം പാറ, സലാം ബെളിഞ്ച, ശാനിഫ് നെല്ലിക്കട്ട, അനുപ്രിയ,പുരുഷോത്തമൻ, എ കെ അബ്ദുർ റഹ്‌മാൻ, വേണു ഗോപാലൻനമ്പ്യാർ, വിനുനമ്പ്യാർ, നാരായണൻ നെച്ചിപ്പടുപ്പ്, ശ്രീധരൻ അയർക്കാട്, സ്മിത, രൂപശ്രീ, രൻജിത്, കർണാടകയിലെ മഹിള കോൺഗ്രസ് നേതാക്കളായ ശാലാട്ട് പിൻട്ടോ, അപ്പി, ശശികല, സാഹിറ സുബൈർ പ്രസംഗിച്ചു.

പ്രകടനം, റോഡ് ഷോ; കാറഡുക്കയെ പ്രകമ്പനം കൊള്ളിച്ച് എൻ എ നെല്ലിക്കുന്നിന്റെ പര്യടനം

കോളിയടുക്കം, കർമ്മം തോടി, പൂവടുക്ക, മുള്ളേരിയ, സഫർനഗർ കാനക്കോട്, പൂത്തപ്പലം, മീൻച്ചി പദവ്, കട്ടത്ത വയൽ, കുണ്ടാർ മഹിലൻ കോട്ട, ആദൂർപള്ളം, കൊയ കൂടൽ, സി എ നഗർ, മല്ലാവരം, ഉയിത്തടുക്ക, മഞ്ഞംപാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി കുണ്ടാറിൽ സമാപിച്ചു.

വോടഭ്യർഥനയുമായി എൻ എ നെല്ലിക്കുന്ന് യുഡിഎഫ് നേതാക്കൾക്ക് ഒപ്പം മുള്ളേരിയ ടൗണിൽ പ്രകടനം നടത്തി. കെ നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ നായർ, മാഹിൻ കേളോട്ട്, അശ്‌റഫ് ഇടനീർ, വാരിജാക്ഷൻ, പി ബി ശഫീഖ്, ഖാദർ ചെങ്കള, കെ എം അബ്ദുർ റഹ്‌മാൻ, അബ്ദുല്ല ക്കുഞ്ഞി ചെർക്കള, കല്ലഗ ചന്ദ്രശേഖര റാവു പുരുഷോത്തമൻ, അയർക്കാട് ശ്രീധരൻ, ബൽറാമൻ നായർ, സ്മിത പ്രിയരഞ്ജിത് രൂപ, വേണു കുണ്ടാർ നേതൃത്വം നൽകി.

മലയോര മേഖല റോഡ് ഷോയും നടത്തി. കുണ്ടാറിൽ നിന്ന് ആരംഭിച്ച് മുള്ളേരിയ, നാട്ടക്കൽ, ബെളിഞ്ച, നാരമ്പാടി, ബദിയഡുക്ക വഴി സീതാംഗോളിയിൽ സമാപിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, UDF, NA Nellikunnu's election campaign shakes up Karaduka.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia