കാസർകോട്ട് എൻ എ നെല്ലിക്കുന്നിന് തകർപ്പൻ ജയം
കാസര്‍കോട്: (www.kasargodvartha.com 02.05.2021) ശക്തമായ പോരാട്ടം നടന്ന കാസർകോട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന് വിജയം. ഇത് മൂന്നാം തവണയാണ് എൻ എ തെരഞ്ഞെടുക്കപ്പെടുന്നത്. 13014 വോടിന്റെ റെകോർഡ് ഭൂരിപക്ഷത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ. കെ ശ്രീകാന്തിനെ എൻ എ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് മൂന്നാം സ്ഥാനത്തായി.
2011 ലായിരുന്നു ആദ്യമായി എൻ എ നിയമസഭയിലെത്തുന്നത്. അതിന് മുമ്പ് ഐഎൻഎൽ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ൽ ത്രികോണ മത്സരത്തിൽ ബിജെപിയിലെ ലക്ഷ്മി ആർ ഭട്ടിനെതിരെ 9738 വോടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ൽ 8,667 വോടിൻ്റെ ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം പിന്നീട് ഐഎൻഎലിൽ ചേർന്നു. അവിടെ നിന്ന് വീണ്ടും മുസ്ലിം ലീഗിലെത്തി. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ദേശീയ കൗൺസിൽ അംഗവുമാണ്.
Keywords: Kerala, News, Kasaragod, Niyamasabha-Election-2021, Result, Top-Headlines, UDF, BJP, LDF, Muslim-league, Politics, Political Party, NA Nellikunnu won in Kasargod.
< !- START disable copy paste -->