മൂന്നാമതും ഏണികേറാൻ; നഗര ഹൃദയത്തിൽ വോട് തേടി എൻ എ നെല്ലിക്കുന്ന്
Mar 25, 2021, 20:26 IST
കാസർകോട്: (www.kasargodvartha.com 25.03.2021) ഹാട്രിക് തികയ്ക്കുമെന്ന ആത്മവിശ്വാസവുമായി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് വ്യാഴാഴ്ച നഗര ഹൃദത്തിലാണ് വോട് അഭ്യർഥിച്ചത്. വ്യാപാരികൾ, തൊഴിലാളികൾ, ഡ്രൈവർമാർ, ജീവനക്കാർ, നഗരവാസികൾ തുടങ്ങിയവരോട് വോട് തേടി.
രാവിലെ കാസർകോട് പ്രസ്‌ക്ലബിൽ മൂന്ന് സ്ഥാനാർഥികളെയും അണിനിരത്തി നടന്ന പഞ്ചസഭ പരിപാടിയിൽ പങ്കെടുത്തു. അണങ്കൂരിൽ നിന്ന് ആരംഭിച്ച പര്യടനം നുള്ളിപ്പാടി, നെൽക്കള, വിദ്യാനഗർ, നായന്മാർമൂല, ചാല, ബെദിര, കൊല്ലമ്പാടി, തുരുത്തി,പച്ചക്കാട്, അണങ്ങൂർ ജംഗ്ഷൻ, നെല്ലിക്കുന്ന്,ഫിർദൗസ് നഗർ, ചേരങ്കൈ കടപ്പുറം, കടപ്പുറം കസബ, പള്ളം, ഫോർട് റോഡ്, തായലങ്ങാടി, തെരുവത്ത്, ഹൊന്നമൂല, ബാങ്കോട്, കെ കെ പുറം, കടവത്ത്, പടിഞ്ഞാർ, നുസ്രത് നഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ദീനാറിൽ സമാപിച്ചു.

അണങ്കൂരിൽ അഡ്വ.എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. കെ എം ബശീർ അധ്യക്ഷത വഹിച്ചു. ഫിറോസ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ സി ടി അഹ്‌മദ് അലി, ഹകീം കുന്നിൽ, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, മൂസ ബി ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാശിം കടവത്ത്, അഡ്വ. വി എം മുനീർ, അശ്‌റഫ് എടനീർ, കരിം കോളിയാട്, ഹമീദ് ബെദിര, ആർ ഗംഗാധരൻ, ജി നാരായണൻ, അർജുൻ തായലങ്ങാടി, ഉമേശ് അണങ്കൂർ, ഉബൈദുല്ല കടവത്ത്, എം എ നജീബ്, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, പി ബി ശഫീഖ്, സഹീർ ആസിഫ്, ടോണി, ഖാലിദ് പച്ചക്കാട്, കെ ഖാലിദ്, ജലീൽ അണങ്കൂർ, മൊയ്തീൻ കൊല്ലമ്പാടി, ഖലീൽ ശെയ്ഖ്, മുസമ്മിൽ പ്രസംഗിച്ചു.
വെള്ളിയാഴ്ച കുമ്പഡാജെ പഞ്ചായത്തിൽ പര്യടനം നടത്തും. ഏത്തടുക്ക 9.30, പുത്രക്കള 9.45, കീരിക്കാട് 10.15, മുനിയൂർ 10.45, കറുവത്തടുക്ക 11, മവ്വാർ 11.30, ബെളിഗെ 11.45, മുക്കൂർ ബാറടുക്ക 12.15, ചെറുണി 12.30, ഗോസാഡ 12.45, തുപ്പക്കൽ 1.00, ചക്കുടൽ 3.00, ബെള്ളൂർ പഞ്ചായത്ത് കുടുംബയോഗം 4.00, കജെ കോളനി 5.00, കർക്കട ഗോളി ജംഗ്ഷൻ 5.30, പെസൊളിഗെ 6.00, ബെളിഞ്ച 6.30, കുദിങ്കില 7.00, കുമ്പഡാജെ 7.30, സി എച് നഗർ 8.00, മരിക്കാന 8.15, മാർപനടുക്ക 8.45.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, UDF, NA Nellikunnu seeks votes in the heart of the city.
< !- START disable copy paste -->