city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിറന്നാൾ നിറവിൽ എൻ എ നെല്ലിക്കുന്ന്; പതിവ് പോലെ ആഘോഷങ്ങളിലാതെ പ്രചാരണ ചൂടിൽ

കാസർകോട്: (www.kasargodvartha.com 18.03.2021) മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിന്റെ 67ാം പിറന്നാളായിരുന്നു വ്യാഴാഴ്ച. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പ്രചാരണ തിരക്കിൽ ജന്മദിനാഘോഷത്തിനൊന്നും സമയം കിട്ടിയില്ല. പിറന്നാൾ ആഘോഷങ്ങൾ പതിവില്ലെന്ന് എൻ എ നെല്ലിക്കുന്നും പറയുന്നു. പരമാവധി വോടുകൾ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് പിറന്നാൾ ദിനത്തിലും അദ്ദേഹം.

1954 മാർച് 18 ന് കാസർകോട് നെല്ലിക്കുന്നിലെ അബ്ദുൽ ഖാദറിൻ്റെയും നഫീസയുടെയും മകനായാണ് നെല്ലിക്കുന്ന് അബ്ദുൽ ഖാദർ മുഹമ്മദ് കുഞ്ഞി എന്ന എൻ എ നെല്ലിക്കുന്ന് ജനിച്ചത്. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എഎൽപി സ്കൂൾ, തളങ്കര മുസ് ലിം ഹൈസ്കൂൾ, കാസർകോട് ഗവ.കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. കോളജ് പഠനകാലത്ത് കാസർകോട് ഗവ കോളജ് എംഎസ്എഫ് ജനറൽ സെക്രടറിയായിരുന്നു. 1975 ൽ പ്രവാസിയായി. റീഡേഴ്സ് ഫോറത്തിൻ്റെ സ്ഥാപക ജനറൽ സെക്രടറിയായിരുന്നു. ഏറെ കാലം ചന്ദ്രിക ദുബൈ പ്രതിനിധിയായി പ്രവർത്തിച്ചു. 1984 ലാണ് വീണ്ടും നാട്ടിലെത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

പിറന്നാൾ നിറവിൽ എൻ എ നെല്ലിക്കുന്ന്; പതിവ് പോലെ ആഘോഷങ്ങളിലാതെ പ്രചാരണ ചൂടിൽ

1996 ലും 2006 ലും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും 2011 ലായിരുന്നു ആദ്യമായി എം എൽ എ ആയത്. 2011 ൽ ത്രികോണ മത്സരത്തിൽ ബിജെപിയിലെ ലക്ഷ്മി ആർ ഭട്ടിനെതിരെ 9738 വോടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ൽ 8,667 വോടിൻ്റെ ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം അങ്കത്തിലും വർധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

വലിയൊരു പേന ശേഖരമുണ്ട് എൻ എ നെല്ലിക്കുന്നിന്. അതിലധികവും പിറന്നാൾ ദിനത്തിൽ ലഭിച്ചതാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ എൻ എ യ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചു. എതിർ സ്ഥാനാർഥികളായ കെ ശ്രീകാന്തും, എം എ ലത്വീഫും അതിൽ ഉൾപെടും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് തമ്മിലുള്ളതെന്നാണ് കെ ശ്രീകാന്ത് പറഞ്ഞത്. എന്നത്തേയും പോലെ ജന്മദിനത്തിലും ജനങ്ങളുടെ തിരക്കിലമർന്ന് അദ്ദേഹം യാത്ര തുടരുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Nellikunnu, UDF, NA Nellikunnu on birthday; Busy with the campaign without celebrations as usual.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia