city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാട്രികിന് പിന്തുണ തേടി എൻ എ നെല്ലിക്കുന്ന് ബദിയടുക്കയിൽ; ആവേശ പൊലിമയിൽ മുല്ലപ്പള്ളിയും

ബദിയഡുക്ക: (www.kasargodvartha.com 30.03.2021) എൻ എ നെല്ലിക്കുന്ന് ചൊവ്വാഴ്ച ബദിയഡുക്ക പഞ്ചായത്തിൽ പര്യടനം നടത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയത് പ്രവർത്തകർക്ക് ഇരട്ടി ആവേശമായി. മാന്യയിൽ നടന്ന കുടുംബ യോഗത്തിലാണ് മുല്ലപ്പള്ളി പങ്കെടുത്തത്.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതക്ക് യുഡിഎഫ് ഭരണത്തോടെ മോചനമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം ജന ജീവിതം ദുസഹമാക്കിയ അഞ്ചു വർഷമാണ് കഴിഞ്ഞു പോയത്. പട്ടികജാതി-പട്ടികവർഗ്ഗക്കാരുൾപെടെ അടിസ്ഥാന വർഗത്തിന് അന്തസ് നേടിക്കൊടുത്തത് കോൺഗ്രസ് നേതൃത്വ ത്തിലുള്ള കേന്ദ്ര സർകാരും, സംസ്ഥാനത്ത് യുഡിഎഫ് ഭരണ സംവിധാനവുമായിരുന്നുവെന്നും, നാട്ടിൽ നിലനിൽക്കുന്ന ഐക്യം തകർത്ത് രാഷ്ട്രീയ മേൽകോയ്മ നേടാൻ ബിജെപിയും സിപിഎമും മൽസരിക്കുകയാണെന്നും മുല്ലപ്പളളി ആരോപിച്ചു.

ഹാട്രികിന് പിന്തുണ തേടി എൻ എ നെല്ലിക്കുന്ന് ബദിയടുക്കയിൽ; ആവേശ പൊലിമയിൽ മുല്ലപ്പള്ളിയും

അഡ്വ. ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. നാരായണ നിർച്ചാൽ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ്‌ അലി, അഡ്വ. സി കെ ശ്രീധരൻ, ടി ഇ അബ്ദുല്ല, ഹകീം കുന്നിൽ, മൂസ ബി ചെർക്കള, പി എം മുനീർ ഹാജി, മാഹിൻ കേളോട്ട്, നാരായണൻ നീർച്ചാൽ, സി എ അബൂബകർ, അൻവർ ഓസോൺ, ബദ്‌റുദ്ദീൻ താശിം, ശ്യാം പ്രസാദ്, പി ജി ചന്ദ്രഹാസ റൈ, ഖാദർ മാന്യ പ്രസംഗിച്ചു.

എൻ എ നെല്ലിക്കുന്നിന്റെ ബദിയടുക്ക പഞ്ചായത്ത് പര്യടനം കുഞ്ചാറിൽ കെപിസിസി സെക്രടറി കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. നാരായണൻ നീർച്ചാൽ അധ്യക്ഷത വഹിച്ചു. അൻവർ ഓസോൺ സ്വാഗതം പറഞ്ഞു.

കുക്കം കൂടൽ, ബിർമ്മിനടുക, ചിമിനടുക്ക, നീർച്ചാൽ ചെന്നഗുളി, ബൺപത്തടുക്ക, പള്ളത്തടുക്ക, വിദ്യാഗിരി, ബാറടുക്ക ഹിദായത് നഗർ, ബീജന്തടുക്ക, പെർഡാല, ഗോളിയടുക്ക, കന്യപ്പാടി മാന്യ, ചെടേക്കാൽ, എന്നിവിടങ്ങളിൽ പര്യടനം നടത്തി ചർളടുക്കയിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ മൂസ ബി ചെർക്കള, പി എം മുനീർഹാജി, അഡ്വ. ഗോവിന്ദൻ നായർ, അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, അശ്‌റഫ് എടനീർ, ഖാദർ ചെങ്കള, ചന്ദ്രശേഖര റൈ, വേണുഗോപാൽ മാസ്റ്റർ, സി എ അബൂബകർ, ബദ്‌റുദ്ദീൻ താശിം, ഖാദർ മാന്യ, ശ്യാം മാന്യ, എം എസ് മൊയ്തീൻ, ജഗന്നാഥറൈ, എം എ നജീബ്, സിദ്ദീഖ് സന്തോഷ് നഗർ, സി ടി റിയാസ്, സലാം ബെളിഞ്ച, കർണാടക മഹിള കോൺഗ്രസ് നേതാക്കളായ ശാലാട്ട് പിൻട്ടോ, അപ്പി, ശശികല, സാഹിറ സുബൈർ പ്രസംഗിച്ചു.

ബുധനാഴ്ച കാറഡുക്ക പഞ്ചായത്ത് പര്യടനം. നാല് മണി മുതൽ കുണ്ടാറിൽ നിന്നും മുള്ളേരിയ, മാർപ്പനടുക്ക, ബദിയടുക്ക വഴി സീതാംഗോളിയിലേക്ക് റോഡ് ഷോ നടത്തും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, N.A.Nellikunnu, NA Nellikunnu in Badiyadukka seeks support.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia