city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മവിശ്വാസത്തോടെ എൻ എ നെല്ലിക്കുന്ന്;രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി

കാസർകോട്: (www.kasargodvartha.com 29.03.2021) പ്രചാരണത്തിൽ ആത്മവിശ്വാസത്തോടെ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്നിൻ്റെ രണ്ടാം ഘട്ട പര്യടനം അവസാനിച്ചു. ചെങ്കള പഞ്ചായത്തിലായിരുന്നു അവസാന പര്യടനം.നായന്മാർമൂലയിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. എൻ എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി ഹംസ മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് നായൻമാർമൂല സ്വാഗതം പറഞ്ഞു.

തുടർന്ന് പടുവടുക്ക, പന്നിപ്പാറ, കോപ, പയോട്ട, കമ്പട്ട, കല്ലക്കട്ട, ബാരിക്കാട്, എരുതുംകടവ്, തായൽ നായന്മാർമൂല, ചെറിയാലംപാടി, റഹ്‌മാനിയ നഗർ, പടിഞ്ഞാർമൂല, പാണലം, ചെർക്കള യുഡിഎഫ് ഓഫീസ്, പാണലം, സന്തോഷ് നഗർ, ചെങ്കള നാലാംമൈൽ, റഹ്‌മത് നഗർ, ചെങ്കള, ചേരൂർ, മേനങ്കോട്, ബേർക്ക ലീഗ് ഓഫീസ്, വി കെ പാറ, സ്റ്റാർ നഗർ, കല്ലുവളപ്പ്, കല്ലും കൂട്ടം എന്നിവിടങ്ങളിൽ പര്യടനം നടത്തി ബേവിഞ്ചയിൽ സമാപിച്ചു.

ആത്മവിശ്വാസത്തോടെ എൻ എ നെല്ലിക്കുന്ന്;രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി

വിവിധ കേന്ദ്രങ്ങളിൽ അഡ്വ. എ ഗോവിന്ദൻ നായർ, മൂസ ബി ചെർക്കള, പി എം മുനീർ ഹാജി, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, അബ്ബാസ് ബീഗം, ഇ അബൂബകർ ഹാജി, അശ്‌റഫ് എടനീർ, ജലീൽ എരുതുംകടവ്, നാസർ ചായിൻ്റടി, എ അഹ്‌മദ് ഹാജി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഖാദർ ചെങ്കള, ഖാദർ ബദ്രിയ, റശീദ് ഷൊർണൂർ, സിദ്ദിഖ് സന്തോഷ്‌ നഗർ, ഹാരിസ് ബെദിര, ബി എ ഇസ്മാഈൽ, എം അബൂബകർ, പുരുഷോത്തമൻ നായർ, ഖാദർ പാലോത്ത്, പി ബി ശഫീഖ്, അബൂബകർ ശുക്രിയ, നെക്കരെ അബൂബകർ, എൻ എ അബ്ദുർ റഹ്‌മാൻ, പി ബി സലാം, ഹനീഫ കരിങ്ങപള്ളം, സമീർ വി കെ പാറ, ഇഖ്ബാൽ ചേരൂർ, എം എം നൗശാദ്, ഹാരിസ് ദിഡ്പ, ഹസൈനാർ, ടി എം അബ്ബാസ്, സി എ അഹ്‌മദ്‌ കബീർ, സി ടി റിയാസ്, ജാസ്മിൻ കബീർ ചെർക്കളം, കർണാകയിലെ മഹിള കോൺഗ്രസ് നേതാക്കളായ ശാലാട്ട് പിൻട്ടോ, അപ്പി, ശശികല, സാഹിറ സുബൈർ പ്രസംഗിച്ചു.

ചൊവ്വാഴ്ച ബദിയഡുക്ക പഞ്ചായത്തിലാണ് പര്യടനം. കുഞ്ചാർ 10, കുക്കം കൂടൽ 10.30, ബിർമ്മിനടുക്ക 11, ചിമിനടുക്ക 11.30, നീർച്ചാൽ 12, ചെന്ന ഗുളി 12.30, ബൺ പത്തടുക്ക 1,പള്ളത്തടുക്ക 1.30, വിദ്യാഗിരി 3, ബാറടുക്ക ഹിദായത് നഗർ 3.30, ബീജന്തടുക്ക 4, പെർഡാല 4.30, ഗോളിയടുക്ക 5, കന്യപ്പാടി 5.30, മാന്യ 6, ചെടേക്കാൽ 6.30, ചർളടുക്ക 7. രാവിലെ 10.30 ന് മാന്യയിൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കും.

Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, N.A.Nellikunnu, NA Nellikunnu confidently; completes second phase of visits.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia