city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ പോരാളികൾ കൊണ്ടും കൊടുത്തും നേർക്ക് നേർ; 497.97 കോടി രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് എൻ എ നെല്ലിക്കുന്ന്; കാസര്‍കോടിനെ ആശ്രയ ജില്ലയായി മാറ്റുമെന്ന് ശ്രീകാന്ത്; ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാന്‍ ടൗണ്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് എം എ ലത്വീഫ്

കാസർകോട്: (www.kasargodvartha.com 25.03.2021) ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കാസർകോട് മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർഥികളും നേർക്കുനേർ വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചും പരസ്പര വിമർശനങ്ങൾ ഉന്നയിച്ചും ഒരുവേദിയിൽ ഒരുമിച്ച് എത്തിയത് കൗതുകമായി. കാസർകോട് പ്രസ്‌ക്ലബിന്റെ പഞ്ചസഭയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്, എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. കെ ശ്രീകാന്ത്, എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എ ലത്വീഫ് എന്നിവര്‍ പങ്കെടുത്തത്.

തന്റെ കാലത്ത് 497.97 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയതെന്ന് എൻ എ നെല്ലിക്കുന്ന് പറഞ്ഞു. എന്നും ഉപ്പുവെള്ളം പ്രശ്‌നമായിരുന്ന മണ്ഡലത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഭരണമാറ്റമുണ്ടായാല്‍ കാസര്‍കോട് മെഡികല്‍ കോളജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നു പറഞ്ഞ നെല്ലിക്കുന്ന് ഭെല്‍ ജീവനക്കാരുടെ പ്രശ്‌നവും ചര്‍ചയാക്കി. ടാറ്റയുടെ ഔദാര്യത്താല്‍ നിര്‍മിച്ച കൊവിഡ് ആശുപത്രിയുടെ ഇപ്പോഴത്തെ സ്ഥിതി എന്തായെന്നും എൻ എ ചോദിച്ചു.

കാസർകോട്ടെ പോരാളികൾ കൊണ്ടും കൊടുത്തും നേർക്ക് നേർ; 497.97 കോടി രൂപയുടെ വികസനം നടപ്പിലാക്കിയെന്ന് എൻ എ നെല്ലിക്കുന്ന്; കാസര്‍കോടിനെ ആശ്രയ ജില്ലയായി മാറ്റുമെന്ന് ശ്രീകാന്ത്; ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാന്‍ ടൗണ്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് എം എ ലത്വീഫ്

10 വര്‍ഷമായി കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍ എ നെല്ലിക്കുന്ന് മണ്ഡലത്തിനു വേണ്ടി എന്താണു ചെയ്തതെന്നു അഡ്വ.കെ.ശ്രീകാന്ത് ചോദിച്ചു. കാസര്‍കോടിന്റെ കവിയായ കയ്യാര്‍ കിഞ്ഞണ്ണ റൈക്ക് ഒരു സ്മാരകമെങ്കിലും നിര്‍മിക്കാനായില്ല, തീവ്രവാദ സംഘടനകളുടെ വോട് വേണ്ടെന്നു പറയാന്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി വരുമെന്നു പറഞ്ഞു വോടര്‍മാരെ ഹൈജാക് ചെയ്യാനാണ് ശ്രമിക്കുന്നത്. സിനിമകളില്‍ പോലും അപമാനിക്കപ്പെടുന്ന തരത്തില്‍ കാസര്‍കോട് ഇപ്പോഴുമൊരു പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയായി അറിയപ്പെടുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ഭെൽ വിഷയത്തില്‍ തൊഴിലാളികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിനെ പരാശ്രയ ജില്ലയെന്ന പേരില്‍ നിന്നു ആശ്രയ ജില്ലയായി മാറ്റുമെന്നും ശ്രീകാന്ത് അവകാശപ്പെട്ടു.

കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌ന പരിഹാരത്തിനു ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മിക്കാന്‍ ഉദുമ എംഎല്‍എയായിരുന്ന കെ കുഞ്ഞിരാമനാണ് മുന്നിട്ടിറങ്ങിയതെന്നു എം എ ലത്വീഫ് പറഞ്ഞു. തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ കാസര്‍കോടിന്റെ മാലിന്യ പ്രശ്‌നത്തിനാകും പ്രഥമ പരിഗണന നല്‍കുക. താറുമാറായി കിടക്കുന്ന ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാന്‍ ടൗണ്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ ആരോഗ്യമേഖലയിലുണ്ടായ നേട്ടങ്ങള്‍ നെല്ലിക്കുന്നിന്റെ ശ്രമഫലമായല്ല. ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ അവസ്ഥ എംഎല്‍എയുടെ ഭരണ പരാജയമാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചതായും വിജയിച്ചാൽ കാസര്‍കോട് മെഡികല്‍ കോളജ് പൂര്‍ണ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, N.A.Nellikunnu, Kasaragod Press Club, Panchasabha, UDF, LDF, BJP, NA Nellikunnu announces Rs 497.97 crore development; Srikanth to make Kasargod a shelter district; MA Latheef said the town plan will be implemented to make the traffic system more efficient.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia