city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തേണ്ടിവരുന്നുണ്ടെങ്കില്‍ കാസര്‍കോട്ടുകാരനായ മന്ത്രി അധ്യക്ഷനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ആവശ്യകതയെന്ത്? പിരിച്ചുവിടുന്നതല്ലേ അഭികാമ്യം: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com 03.02.2019) എന്‍ഡോസള്‍ഫാന്‍ ഇരകളെയും തോളിലേറ്റിക്കൊണ്ട് അമ്മമാരും സാമൂഹ്യപ്രവര്‍ത്തകരും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തേണ്ടിവരുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് കാസര്‍കോട്ടുകാരനായ മന്ത്രി അധ്യക്ഷനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്ല് പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. സെല്ല് പിരിച്ചുവിടുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമാണ് സെല്ല് രൂപീകരിച്ചത്. നമ്മുടെ നാട്ടുകാരനായ റവന്യു മന്ത്രി തന്നെയാണ് അതിന്റെ അധ്യക്ഷന്‍. ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ സെല്ലിന് സാധിക്കാത്തത് കൊണ്ടാണ് കരയാനോ ചിരിക്കാനോ കഴിയാത്ത കുട്ടികളെയും കൊണ്ട് തിരുവനന്തപുരത്ത് സമരം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇത് സെല്ലിന്റെ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തേണ്ടിവരുന്നുണ്ടെങ്കില്‍ കാസര്‍കോട്ടുകാരനായ മന്ത്രി അധ്യക്ഷനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ആവശ്യകതയെന്ത്? പിരിച്ചുവിടുന്നതല്ലേ അഭികാമ്യം: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്.

പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  N A Nellikkunnu against LDF government on Endosulfan issue, kasaragod, news, health, Endosulfan, Endosulfan-victim, Politics, N.A.Nellikunnu, MLA, LDF, Revenue Minister, March, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia