city-gold-ad-for-blogger

അബൂബക്കര്‍ സിദ്ദിഖ് വധം: ബിജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ട്, സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ആര്‍എസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം വി ഗോവിന്ദന്‍

ഉപ്പള: (www.kasargodvartha.com 12.08.2018) സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ട പ്രതാപ് നഗറിലും സോങ്കാലിലും ബേക്കൂറിലും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നത് പോലീസ് അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രദേശങ്ങളില്‍ പലയിടത്തും സര്‍ക്കാര്‍ ഭൂമി കൈയേറി ആര്‍എസ്എസ് താവളമാക്കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ ആയുധ പരിശീലനവും ആയുധസംഭരണവുമുണ്ടെന്ന് പരാതിയുണ്ട്. കൊലയാളികള്‍ക്കും ക്രിമിനലുകള്‍ക്കും ഇവിടങ്ങളില്‍ ഒളി സങ്കേതവുമുണ്ട്. പോലീസ് ശക്തമായ നടപടിയെടുക്കണം. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ബിജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ട്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കൊലയ്ക്ക് ഉപയോഗിച്ച കത്തി ആര്‍എസ്എസ് ക്യാമ്പില്‍ നിന്നുള്ളതാണോയെന്ന് പോലീസ് വിശദമായി പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

അബൂബക്കര്‍ സിദ്ദിഖ് വധം: ബിജെപി ജില്ലാ നേതാവിന് പങ്കുള്ളതായി വിവരമുണ്ട്, സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ആര്‍എസ്എസ് ആയുധപരിശീലനം അന്വേഷിക്കണം: എം വി ഗോവിന്ദന്‍


Keywords:  Kerala, kasaragod, RSS, CPM, DYFI, BJP, LDF, Murder, Uppala, Top-Headlines, Politics, MV Govindan visits Aboobacker Siddeeque's home 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia