Leadership | സിപിഎമ്മിനെ വീണ്ടും എം വി ഗോവിന്ദൻ നയിക്കും; കാസർകോട് നിന്ന് എം രാജഗോപാലൻ സംസ്ഥാന കമ്മിറ്റിയിൽ; അഡ്വ. സി എച്ച് കുഞ്ഞമ്പുവും കെ പി സതീഷ് ചന്ദ്രനും തുടരും

● 89 അംഗ സംസ്ഥാന കമ്മിറ്റിയും 17 അംഗ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു.
● 17 പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ.
● അഞ്ച് ജില്ലാ സെക്രട്ടറിമാരെയും മന്ത്രി ആർ ബിന്ദുവിനെയും ഉൾപ്പെടുത്തി.
കൊല്ലം: (KasargodVartha) സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിലാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയേറ്റിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് എം വി ഗോവിന്ദൻ ഈ പദവിയിലേക്ക് എത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് എം വി ഗോവിന്ദൻ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സമ്മേളനത്തിലൂടെ അദ്ദേഹം ആദ്യമായി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഇപ്പോഴാണ്.
പുതിയതായി 17 പുതുമുഖങ്ങളെ സംസ്ഥാന സമിതിയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പുതിയതായി സംസ്ഥാന കമ്മിറ്റിയിൽ എത്തി. കാസർകോട് നിന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പുവും കെ പി സതീഷ് ചന്ദ്രനും സംസ്ഥാന കമ്മിറ്റിയിൽ തുടരും.
പുതിയ സംസ്ഥാന സമിതിയിലേക്ക് അഞ്ച് ജില്ലാ സെക്രട്ടറിമാരെയും മന്ത്രി ആർ ബിന്ദുവിനെയും ഉൾപ്പെടുത്തി. ഡോ. ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം ക്ഷണിതാക്കളായും, വീണാ ജോർജ് പ്രത്യേക ക്ഷണിതാവായും കമ്മിറ്റിയിൽ ഉണ്ടാകും.
ആലപ്പുഴയിൽ നിന്ന് കെ.പ്രസാദ്, കണ്ണൂരിൽ നിന്ന് വി.കെ. സനോജ്, കോട്ടയത്തുനിന്ന് പി.ആർ. രഘുനാഥ്, തിരുവനന്തപുരത്തുനിന്ന് ഡി.കെ. മുരളി, കൊല്ലത്ത് നിന്ന് എസ്. ജയമോഹൻ, വയനാട്ടിൽ നിന്ന് കെ. റഫീഖ്, എറണാകുളത്തുനിന്ന് എം. അനിൽ കുമാർ, കോഴിക്കോട് നിന്ന് എം. മെഹബൂബ്, മലപ്പുറത്തുനിന്ന് വി. വസീഫ്, പാലക്കാട് നിന്ന് വി പി അനിൽ, കെ. ശാന്തകുമാരി എന്നിവരാണ് പുതുതായി സമിതിയിൽ എത്തിയ മറ്റ് അംഗങ്ങൾ.
പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി ജയരാജൻ, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.കെ. ജയചന്ദ്രൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, എം. സ്വരാജ്, മുഹമ്മദ് റിയാസ്, പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. ഇതിൽ എം.വി. ജയരാജൻ, കെ.കെ. ശൈലജ, സി.എൻ. മോഹനൻ എന്നിവർ പുതുമുഖങ്ങളാണ്.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എൻ ഷംസീർ, സി കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇ എൻ മോഹൻദാസ്.
പി കെ സൈനബ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീൻ, സി എൻ മോഹനൻ, കെ ചന്ദ്രൻ പിള്ള, സി എം ദിനേശ്മണി, എസ് ശർമ, കെ പി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവൻ, ജെ മേഴ്സികുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എം എച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
MV Govindan has been re-elected as the CPM State Secretary, with new members including Rajagopalan, Adv. CH Kunhambu, and KP Satish Chandran in the State Committee.
#MVGovindan, #CPM, #KeralaPolitics, #Rajagopalan, #CPMStateCommittee, #PoliticalLeadership