city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് നഗരത്തില്‍ പാതിരാത്രിയില്‍ മുസ്ലിം യൂത് ലീഗിന്റെ പടുകൂറ്റന്‍ പ്രകടനം

കാസര്‍കോട്: (www.kasargodvartha.com) കേന്ദ്ര സര്‍കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാന്‍ ഫാസിസ്റ്റ് നിലപാടുകള്‍ കൈകൊള്ളുന്നതായി ആരോപിച്ചും രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കാസര്‍കോട് നഗരത്തില്‍ പാതിരാത്രിയില്‍ മുസ്ലിം യൂത് ലീഗിന്റെ പടുകൂറ്റന്‍ പ്രകടനം. യൂത് ലീഗ് കാസര്‍കോട് ജില്ല കമിറ്റിയുടെ നേതൃത്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റാഫീസ് പരിസരത്ത് സമാപിച്ചു. ജാഥയില്‍ തീ പന്തവുമേന്തി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Protest | രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് നഗരത്തില്‍ പാതിരാത്രിയില്‍ മുസ്ലിം യൂത് ലീഗിന്റെ പടുകൂറ്റന്‍ പ്രകടനം

പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി, സെക്രടറി എബി ശാഫി, മുസ്ലിം യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, ബശീര്‍ വെള്ളിക്കോത്ത്, ടിഡി കബീര്‍, എംബി ശാനവാസ്, എംസി ശിഹാബ് മാസ്റ്റര്‍ പ്രസംഗിച്ചു.

Protest | രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് നഗരത്തില്‍ പാതിരാത്രിയില്‍ മുസ്ലിം യൂത് ലീഗിന്റെ പടുകൂറ്റന്‍ പ്രകടനം

എംഎ നജീബ്, ഹാരിസ് തായല്‍, ബാത്വിശ ചൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എംപി നൗശാദ്, എജിസി സംശാദ്, നാസര്‍ ഇഡിയ, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സലീല്‍ പടന്ന, ബിഎം മുസ്ത്വഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, ശുഐബ് വിപിപി നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala, News, Muslim Youth League, Protest, Solidarity, Rahul_Gandhi, Post Office, City, Politics, Political-News, Top-Headlines, Muslim Youth League protested in solidarity with Rahul Gandhi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia