city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

TE Abdulla | അതിവൈകാരികതയുടെ രാഷ്ട്രീയത്തിന് അല്‍പായുസ് മാത്രമെന്ന് ടിഇ അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com) ജനാധിപത്യ മൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് വൈകാരികമായി ജനങ്ങളെ സംഘടിപ്പിച്ചവര്‍ക്ക് അല്‍പായുസ് മാത്രമാണെന്നും, വിവേകത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വഴി മാത്രമാണ് ജനാധിപത്യ ക്രമത്തില്‍ അഭികാമ്യമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല പറഞ്ഞു.
         
TE Abdulla | അതിവൈകാരികതയുടെ രാഷ്ട്രീയത്തിന് അല്‍പായുസ് മാത്രമെന്ന് ടിഇ അബ്ദുല്ല

മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റിയുടെ ദോത്തി ചാലന്‍ജ് സ്‌പെഷ്യല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, ജോ. സെക്രടറി ടിപിഎം ജിഷാന്‍ പ്രഭാഷണം നടത്തി.

ടിഡി കബീര്‍, യൂസുഫ് ഉളുവാര്‍, എംഎ നജീബ്, മുഖ്താര്‍ മഞ്ചേശ്വരം, ഹാരിസ് തായല്‍, ശംസുദ്ദീന്‍ ആവിയില്‍, നൂറുദ്ദീന്‍ ബെളിഞ്ചം, ഹാരിസ് അങ്കകളരി, എംപി നൗശാദ്, റഹ്മാന്‍ ഗോള്‍ഡന്‍, അനസ് എതിര്‍ത്തോട്, ഇര്‍ശാദ് മൊഗ്രാല്‍ സംബന്ധിച്ചു. ട്രഷറര്‍ എംബി ശാനവാസ് നന്ദി പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-Youth-League, Muslim-League, Political-News, Politics, Muslim Youth League conducted Dothi Challenge meet.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia