Muslim League | 'മലപ്പുറം ജില്ല കഴിഞ്ഞാല്‍ മുസ്ലിം ലീഗിന് ഏറ്റവുമധികം ശക്തി കാസര്‍കോട്ട്'; പാര്‍ടിയുടെ ജനപ്രതിനിധികള്‍ നിയമസഭയിലെത്തിയത് മതേതരത്വത്തിനുള്ള അംഗീകാരമെന്ന് സിപി ചെറിയ മുഹമ്മദ്
Feb 21, 2023, 21:23 IST
കാസര്‍കോട്: (www.kasargodvartha.com) മലപ്പുറം ജില്ല കഴിഞ്ഞാല്‍ മുസ്ലിം ലീഗിന് ഏറ്റവും അധികം ശക്തിയുള്ള കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമിറ്റിയുടെ പ്രവര്‍ത്തനം എല്ലാ അര്‍ഥത്തിലും അഭിമാനമാണെന്ന് സംസ്ഥാന സെക്രടറി സിപി ചെറിയ മുഹമ്മദ് പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് സമാപന കൗണ്‍സില്‍ പ്രതിനിധി സമ്മേളനം കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ശക്തികളായ ബിജെപിയോടും ആര്‍എസ്എസിനോടും പടപൊരുതിയാണ് ജില്ലയിലെ മുസ്ലിം ലീഗിന്റെ രണ്ട് ജനപ്രതിനിധികള്‍ നിയമസഭയിലെത്തിയത്. മുസ്ലിം ലീഗ് ഉയര്‍ത്തി പിടിച്ച മതേതരത്വ നിലപാടാണ് വിജയത്തിന് കാരണം. ജില്ലയില്‍ ശക്തമായ നേതൃത്വത്തിന്റെ പ്രവര്‍ത്തന ഫലമായി അംഗസംഖ്യ കൂടിയിട്ടുണ്ട്. വരുന്ന പുതിയ കമിറ്റി കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച് സംഘബോധത്തിന്റെ കരുത്ത് തെളിയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്ടിംഗ് പ്രസിഡണ്ട് വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹ്മദ് അലി, നജീബ് കാന്തപുരം എംഎല്‍എ, അഡ്വ. മുഹമ്മദ് ശാ, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, യഹ് യ തളങ്കര പ്രസംഗിച്ചു.
വികെ ബാവയ്ക്ക് സ്വീകരണം നല്‍കി
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ടായി തെരഞ്ഞെടുത്ത മുസ്ലിം ലീഗ് ജില്ലാ സെക്രടറി വികെ ബാവയ്ക്ക് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം സ്വീകരണം നല്‍കി. സിടി അഹ്മദ് അലി ഷോള്‍ അണിയിച്ചു. വികെപി ഹമീദലി അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Muslim-League, District-Conference, Conference, Politics, Political-News, CP Cheriya Muhammad, Muslim League's victory is recognition of secularism, says CP Cheriya Muhammad.
< !- START disable copy paste -->