കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു; നാട്ടില്‍ സമാധാനം നിലനിന്നത് ലീഗിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍
Dec 21, 2017, 18:52 IST
മടിക്കേരി: (www.kasargodvartha.com 21.12.2017) കൊല്ലപ്പെട്ട പഴയ ചൂരി പള്ളി മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്. റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം നാട്ടില്‍ സമാധാനം നിലനിന്നത് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളായിരുന്നുവെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നാടിന്റെയാകെ നൊമ്പരമായ റിയാസ് മൗലവി വധത്തില്‍ കുടുംബത്തിന്റെ വേദനയകറ്റുന്നതിനും, സഹായിക്കുന്നതിനും അതിര്‍വരമ്പില്ലാതെ രൂപപ്പെട്ട കൂട്ടായ്മ വര്‍ത്തമാനകാലം കാതോര്‍ക്കുന്ന നന്മകളിലൊന്നാണ്. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സമയബന്ധിതവും, കര്‍മ്മേല്‍ സുകതയോടെയും നടത്തിയ വീട് നിര്‍മ്മാണവും സേവനങ്ങളും, മൗലവിയെ വധിച്ച് നാട്ടില്‍ സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കുല്‍സിത ശ്രമത്തെ തടയുകയും ചെയ്ത നടപടിയും ഏവരാലും ശ്ലാഘിക്കപ്പെടുന്നതാണെന്നും തങ്ങള്‍കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, Murder, Politics, Political party, Muslim League's House Riyas Moulavi's family; key handed over
< !- START disable copy paste -->