city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്ന ആസൂത്രിത നീക്കത്തില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ്; വന്ദേ ഭാരത് എക്സ്പ്രസ് മംഗ്‌ളുറു വരെ നീട്ടണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) വന്ദേ ഭാരത് എക്സ്പ്രസ് കാസര്‍കോട് സ്റ്റോപോട് കൂടി മംഗ്‌ളുറു വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. യുപിഐ ഇടപാട് വഴി പണം നഷ്ടപ്പെടുന്ന സ്ഥിതി കേരളത്തില്‍ കൂടി വരികയാണ്. പാവപ്പെട്ട കച്ചവടക്കാരുള്‍പെടെ നിരവധി പേരുടെ അകൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആസൂത്രിതമായ ഈ നീക്കത്തിന്റെ നിജസ്ഥിതി മനസിലാക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
               
Muslim League | ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്ന ആസൂത്രിത നീക്കത്തില്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ്; വന്ദേ ഭാരത് എക്സ്പ്രസ് മംഗ്‌ളുറു വരെ നീട്ടണമെന്നും ആവശ്യം

പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഇന്‍ചാര്‍ജ് എജിസി ബശീര്‍ സ്വാഗതം പറഞ്ഞു. സിടി അഹ്മദ് അലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെഇഎ ബകര്‍, എഎം കടവത്ത്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

Keywords: Muslim-League-News, Bank-Account, Vande-Bharat-Express, Politics, Political News, Muslim League wants to take action in freeze bank accounts.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia