Muslim League | 14 കാരനെ പീഡിപ്പിച്ചെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്; ഇര ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞ ചില വ്യക്തികളെ ഒഴിവാക്കിയെന്ന് ആരോപണം
May 22, 2023, 20:46 IST
മുളിയാര്‍: (www.kasargodvartha.com) ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരനെ പീഡിപ്പിച്ചെന്ന കേസില്‍ വിദഗ്ദമായ ഉന്നതതല അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷന്‍ മാര്‍ച് ഉള്‍പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പീഡനത്തിന് ഇരയായ കുട്ടി ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞ ചില വ്യക്തികളെ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും കേസ് ചിലരിലേക്ക് മാത്രം ഒതുക്കപ്പെട്ടതും ദുരൂഹപരവും ആശങ്കാജനകവുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇരയാക്കിയിട്ടുണ്ടെന്നും സമാനമായ സംഭവത്തിന് ഇരയായ കുട്ടികള്‍ ഇനിയുമുണ്ടെന്നും മയക്കുമരുന്ന് നല്‍കി എന്നുമുള്ള ചില വാര്‍ത്താമാധ്യമങ്ങളില്‍ വന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമാണ്.
ജോലി നല്‍കുന്ന മറവില്‍ കൗമാരക്കാരെയും വിദ്യാര്‍ഥികളെയും അധാര്‍മികതയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന ഡി വൈ എഫ് ഐ മുന്‍ മുന്‍ ബ്രാഞ്ച് സെക്രടറിക്കും സംഭവത്തില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നീതി പൂര്‍വമായ അന്വേഷണം അനിവാര്യമാണ്. ആരോപണ വിധേയനായ മുസ്ലിം ലീഗ് ഭാരവാഹിയെ സംഭവം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പാര്‍ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടും സിപിഎം നടത്തുന്ന സമരവും, പ്രസ്താവനയും രാഷ്ട്രീയ മുതലെടുപ്പിനും കേസ് അട്ടിമറിക്കാനും സിപിഎമിന് നേരെ നീളുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും വേണ്ടി മാത്രമാണ്.
പാര്‍ടി ഗ്രാമത്തിലെ സിപിഎം സഹകരണ സ്ഥാപനത്തിലെ ഡി വൈ എഫ് ഐ നേതാവായ ജീവനക്കാരന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച കാര്യത്തിലും, സഹകരണ സ്ഥാപനത്തില്‍ ജീവനക്കാരനായ ഡി വൈ എഫ് ഐ ഭാരവാഹിയുടെ ഭാര്യ അതേ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്റെ
വഴിവിട്ട ബന്ധംമൂലം ആത്മഹത്യ ചെയ്ത സംഭവത്തിലും, മുന്‍ ഡി വൈ എഫ് ഐ നേതാവ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിലും സിപിഎം സ്വീകരിച്ച ഒട്ടക പക്ഷി നയം ഇരട്ടത്താപ്പാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഹനീഫ് പൈക്കം അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ മാര്‍ക് മുഹമ്മദ്, ഭാരവാഹികളായ ബി കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെല്‍മ, നസീര്‍ മൂലടുക്കം സംബന്ധിച്ചു.

Keywords: Kerala News, Malayalam News, Muliyar News, Muslim League, Politics, Political News, Muslim League wants all accused to be brought to justice in case of assault.
< !- START disable copy paste -->