city-gold-ad-for-blogger

Muslim League | 'ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം അപലപനീയം'; പ്രതിക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്

ബോവിക്കാനം: (www.kasargodvartha.com) മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത സംഭവം അപലപനീയമാണെന്നും ഉത്തരവാദിയായ യുവാവിനെതിരെ നടപടി സ്വീകരിച്ച് അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് മുളിയാർ പഞ്ചായത് കമിറ്റി ആവശ്യപ്പെട്ടു.
          
Muslim League | 'ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം അപലപനീയം'; പ്രതിക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്

സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന സമുദായങ്ങളെ തമ്മിലടിപ്പിച്ച് അസ്വസ്തത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചില ശ്രമത്തിൻ്റെ ഭാഗമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുളിയാർ പഞ്ചായത് സ്വദേശിയല്ലാത്ത കുറ്റാരോപിതനായ വ്യക്തി ഡിവൈഎഫ്ഐ സമ്മേളനങ്ങളിലെ സാന്നിധ്യം അറിയിക്കുന്ന ചിത്രങ്ങൾ സ്വയം പ്രചരിപ്പിക്കാറുണ്ടെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ പറഞ്ഞു.

ഇത്തരം സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സമൂഹം തയ്യാറാകണമെന്ന് പ്രസിഡണ്ട് കെബി മുഹമ്മദ് കുഞ്ഞി, ജെനറൽ സെക്രടറി എസ്എം മുഹമ്മദ് കുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.

Keywords:  Muslim League wants action against accused in destroyed of Christmas crib
, Kerala, news,Top-Headlines,Bovikanam,Muslim-league,complaint,Politics,Christmas,Police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia