city-gold-ad-for-blogger

മുസ്ലിം ലീഗിൽ ഇളവ് തർക്കം: മൂന്ന് ടേം വ്യവസ്ഥ ദുർബലമാക്കിയതിൽ യൂത്ത് ലീഗിൽ മുറുമുറുപ്പ്; യുവനേതാക്കളുടെ അവസരം നഷ്ടമാകുമെന്ന് ആശങ്ക

 Muslim League Youth Wing Leaders Protest
Photo Credit: Facebook / IUML

● മുതിർന്ന നേതാക്കൾക്ക് വീണ്ടും മത്സരിക്കാൻ ഇളവ് മറയാകുന്നുവെന്നാണ് ആരോപണം.
● 2020-ൽ നടപ്പിലാക്കിയ മൂന്ന് ടേം വ്യവസ്ഥ ദുർബലമാക്കുന്നതിനെതിരെ വിമർശനം.
● ഈ തീരുമാനത്തിലൂടെ പാർട്ടിക്കുള്ളിൽ തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും സാധ്യത.
● നേതൃത്വത്തിൻ്റെ നിലപാട് പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമെന്ന് ഭയം.
● പ്രധാന നേതാക്കൾക്ക് 'ഒരുകൈ നോക്കാൻ' അവസരം ലഭിക്കുന്നത് യുവജനങ്ങളെ പ്രകോപിപ്പിച്ചു.

കാസർകോട്: (KasargodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരമാവധി മൂന്ന് ടേം വ്യവസ്ഥയിൽ മത്സരിക്കുന്നതിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ ക്കിടയിൽ, ശക്തമായ മുറുമുറുപ്പ്.

മുതിർന്ന ലീഗ് നേതാക്കൾക്കും യൂത്ത് ലീഗ്, എം.എസ്. എഫ്. പ്രവർത്തകർക്കുമിടയിൽ ഈ ഇളവ് സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.

യുവജനങ്ങളുടെ ആശങ്ക വർധിക്കുന്നു

സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഇളവുകളുടെ മറവിൽ, നിലവിലെ മുതിർന്ന ലീഗ് നേതാക്കൾക്ക് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും 'ഒരു കൈ നോക്കാ'നുള്ള അവസരംലഭിക്കുന്നതാണ് യൂത്ത് ലീഗ്-എം.എസ്. എഫ്. പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയിൽ ചെറുപ്പക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വളർന്നുവരുന്നതിനും ലഭിക്കേണ്ട അവസരം മുതിർന്നവരുടെ രംഗപ്രവേശനത്തോടെ പൂർണ്ണമായി നഷ്ടപ്പെട്ടുപോകുമെന്ന ആശങ്ക യുവജനവിഭാഗം ശക്തമായി ഉന്നയിക്കുന്നുണ്ട്.

നേതൃത്വത്തിൻ്റെ തീരുമാനം ചോദ്യം ചെയ്യുന്നു.

മൂന്നുതവണ ജനപ്രതിനിധിയായിട്ടുള്ള പ്രധാന നേതാക്കൾക്ക് ഒരുതവണകൂടി ഇളവ് നൽകേണ്ടിവരുമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിലപാടാണ് യൂത്ത് ലീഗ്-എം.എസ്.എഫ്. ഭാരവാഹികൾ പരസ്യമായി ചോദ്യം ചെയ്യുന്നത്. 2020-ലാണ് മുസ്ലിം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പിൽ 'പരമാവധി മൂന്ന് ടേം' എന്ന നിയന്ത്രണം കർശനമായി നടപ്പിലാക്കിയത്.‘2020-ൽ നടപ്പിലാക്കിയ തീരുമാനത്തിൽ വെള്ളം ചേർക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ നിലനിൽക്കുന്നില്ല’ എന്ന് യൂത്ത് ലീഗ് പ്രവർത്തകർ അഭിപ്രായപ്പെടുന്നു. അനാവശ്യമായിട്ടുള്ള ഈ തീരുമാനംപാർട്ടിക്കുള്ളിൽ തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും അവസരം ഒരുക്കുകയാണ് നേതൃത്വം ചെയ്തതെന്നും യൂത്ത് ലീഗ്-എം.എസ്.എഫ്. പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

നേതൃത്വത്തിൻ്റെ ഈ നീക്കം പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമെന്നും ഇവർ ഭയപ്പെടുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? കമൻ്റ് ചെയ്യുക 2. ഷെയർ ചെയ്യുക 

Article Summary: Muslim League's term limit relaxation sparks Youth League protests over loss of young leaders' opportunities.

#MuslimLeague #YouthLeague #TermLimit #KeralaPolitics #LocalBodyElection #PoliticalDispute

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia