city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ഐക്യം തകർക്കാനുള്ള സിപിഎം നീക്കം കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ്; 'ഇടതുപക്ഷ സർകാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകണം'

കാസർകോട്: (www.kasargodvartha.com 18.01.2022) രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കും ദളിത് പിന്നോക്ക ജനവിഭാഗങ്ങൾക്കുമെതിരെ മോദി സർകാർ സ്വീകരിക്കുന്ന ദ്രോഹ നടപടികളുടെ തനിയാവർത്തനമാണ് പിണറായി സർകാർ പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. കേരളത്തിൽ മുസ്ലിം ദ്രോഹ നടപടികൾ സ്വീകരിക്കുകയും നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യുന്ന എൽഡിഎഫ് സർകാറിനെതിരെ മത സംഘടനകൾ ഐക്യപ്പെടുമ്പോൾ സാമുദായിക ധ്രുവീകരണം നടത്തി സമുദായ സൗഹാർദം ഇല്ലാതാക്കാനും മുസ്ലിം ഐക്യം തകർക്കാനും സിപിഎം സംഘ്പരിവാർ സംഘടനകളുടെ ഭാഷയിൽ സംസാരിക്കുകയാണെന്ന് യോഗം കൂട്ടിച്ചേർത്തു. ഇടതുപക്ഷ സർകാർ മുസ്ലിം വിരുദ്ധ മനോഭാവം അവസാനിപ്പിച്ച് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
    
മുസ്ലിം ഐക്യം തകർക്കാനുള്ള സിപിഎം നീക്കം കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ്; 'ഇടതുപക്ഷ സർകാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകണം'

വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജനുവരി 27ന് നടത്തുന്ന കലക്ട്രേറ്റ് മാർച് വൻവിജയമാക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

സി ടി അഹ്‌മദ്‌ അലി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അശ്റഫ്, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബകർ, എം പി ജഅഫർ, അഡ്വ. എംടിപി കരീം, സി എച് മുഹമ്മദ്കുഞ്ഞി ചായിൻറടി, അബൂബകർ പെർദണ, ഹാരിസ് ചൂരി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ അബൂബകർ ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, ടി പി കുഞ്ഞബ്ദുല്ല ഹാജി, കാപ്പിൽ മുഹമ്മദ് പാശ, സി കെ റഹ്‌ മതുല്ല, എൻ എ ഉമർ, കെ എം അബ്ദുർ റഹ്‌മാൻ, കെ ശാഫി ഹാജി, അനസ് എതിർത്തോട്, ഇർശാദ് മൊഗ്രാൽ, സി എ അബ്ദുല്ല കുഞ്ഞി ഹാജി, എ പി ഉമർ, എം അബ്ദുല്ല മുഗു, അഡ്വ. പി എ ഫൈസൽ, ആഇശത് ത്വാഹിറ പ്രസംഗിച്ചു.


Keywords: News, Kerala, Kasaragod, Muslim-league, CPM, Politics, MLA, N.A. Nellikunnu, Secretary, Muslim League says CPM move to undermine Muslim unity.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia