city-gold-ad-for-blogger
Aster MIMS 10/10/2023

Muslim League | സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി വിഹിതത്തിന്റെ അവസാന ഗഡുപോലും സര്‍കാര്‍ അനുവദിച്ചില്ലെന്ന് മുസ്ലിം ലീഗ്; പ്രതിഷേധാര്‍ഹമാണെന്ന് ജനപ്രതിനിധികളുടെ യോഗം

കാസര്‍കോട്: (www.kasargodvartha.com) സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പദ്ധതി വിഹിതത്തിന്റെ അവസാന ഗഡുപോലും സര്‍കാര്‍ അനുവദിച്ചില്ലെന്ന് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ യോഗം കുറ്റപ്പെടുത്തി. സര്‍കാര്‍ നടപടി അത്യന്തം പ്രതിഷേധാര്‍ഹവും വികേന്ദ്രീതാസൂത്രണ പ്രക്രിയയോട് കാണിക്കുന്ന തിഷേധാത്മക നിലപാടാണെന്നും യോഗം അഭിപ്രായപ്പെട്ടു.
         
Muslim League | സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പദ്ധതി വിഹിതത്തിന്റെ അവസാന ഗഡുപോലും സര്‍കാര്‍ അനുവദിച്ചില്ലെന്ന് മുസ്ലിം ലീഗ്; പ്രതിഷേധാര്‍ഹമാണെന്ന് ജനപ്രതിനിധികളുടെ യോഗം

ട്രഷറിയില്‍ സമര്‍പിച്ച ബിലുകള്‍ പോലും മാറാനുള്ള സംവിധാനമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. സങ്കേതികത്വത്തിന്റെ പേരില്‍ തുക ചിലവഴിക്കാതിരിക്കാനുള്ള സര്‍കാരിന്റെ ഗൂഡനീക്കം തിരിച്ചറിയണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രടറി എജിസി ബശീര്‍ സ്വാഗതം പറഞ്ഞു.

ട്രഷറര്‍ പിഎം മുനീര്‍ ഹാജി, സെക്രടറിമാരായ കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു. അഡ്വ. വിഎം മുനീര്‍, വികെ ബാവ, പിവി മുഹമ്മദ് അസ്ലം, ഖാദര്‍ ബദരിയ, സൈമ സിഎ, സമീറ ഫൈസല്‍, ശമീമ ടീചര്‍, സുഫൈജ അബൂബകര്‍, ഹമീദ് പൊസോളിഗെ, ത്വാഹിറ യൂസുഫ്, യൂസുഫ് ഹേരൂര്‍, പിസി ഇസ്മാഈല്‍, മുജീബ് കമ്പാര്‍, അബ്ബാസ് ബീഗം, ആഇശ അബൂബകര്‍, സബൂറ, ഹസൈനാര്‍ ബദരിയ, ഖൈറുന്നീസ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സിദ്ദീഖ്, എ ഖദീജ എന്നിവര്‍ ചര്‍ചയില്‍ സംബന്ധിച്ചു.

Keywords:  Latest-News, Muslim-league, Government, Kasaragod, Political-News, Politics,
Top-Headlines, Muslim League said that government did not even sanction last installment of project allocation at end of the financial year.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL