എം എസ് എഫ് പ്രവര്‍ത്തകനെ ലോക്കപ്പില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം
Feb 28, 2017, 17:26 IST
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യം അപമാനമാണ്. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖമറുദ്ദീന്‍ മുഖ്യ മന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇരട്ടനീതി നടപ്പിലാക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ആവശ്യപ്പെട്ടു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എം എസ് എഫ് നേതാക്കളെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അപമര്യാദയായി പെരുമാറിയ കാസര്‍കോട് സ്‌റ്റേഷനിലെ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രവര്‍ത്തകരെ മര്‍ദിക്കുകയും, അന്വേഷിക്കാന്‍ എത്തിയ എം എസ് എഫ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ലോക്കപ്പിലാക്കുകയും ചെയ്തത് സ്‌റ്റേഷനില്‍ നടക്കുന്ന പോലീസ് ഗുണ്ടാരാജാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.
സ്‌റ്റേഷനില്‍ എത്തിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ എ എസ് ഐ സതിഷന്റെ നേതൃത്വത്തില്‍ തടയുകയും, അസഭ്യം പറയുകയും, മര്‍ദിക്കുകയും ചെയ്‌തെന്നും ഗുണ്ടകളെ പോലെയാണ് പോലീസുകാര്‍ പെരുമാറിയതെന്നും നേതാക്കള്‍ ആരോപിച്ചു. പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ യൂത്ത് ലീഗ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Kerala, kasaragod, Muslim-league, Youth League, MSF, Assault, Attack, Police, custody, Leader, Students, Politics, Political party, news, Police Station