city-gold-ad-for-blogger

ആരിക്കാടി ടോൾ പ്ലാസ: ദേശീയപാത അധികൃതർ ജനങ്ങളെ വെല്ലുവിളിക്കുന്നു; മുസ്ലിം ലീഗ്

Muslim League Kasaragod District Working Committee meeting discussing the Arikkadi toll issue.
Representational Image generated by GPT

● ജില്ലാ ഭരണകൂടവും ദേശീയപാത അധികൃതരും ജനങ്ങളുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
● മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
● കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും അണിനിരന്ന് ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കണം.
● മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
● കെ.ഇ.എ ബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന നേതാക്കൾ സംബന്ധിച്ചു.

കാസർകോട്: (KasargodVartha) ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ, വെറും 20 കിലോമീറ്റർ മാറി കുമ്പളയിലെ ആരിക്കാടിയിൽ മറ്റൊരു ടോൾ ബൂത്ത് കൂടി സ്ഥാപിച്ച് അന്യായമായ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ്. ജില്ലാ പ്രവർത്തക സമിതി യോഗം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിബന്ധനകൾക്ക് വിരുദ്ധമായി മറ്റൊരു ടോൾ പിരിവ് നടത്തുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, ടോൾ പിരിക്കുന്ന ദേശീയപാത അധികൃതർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മറ്റെങ്ങുമില്ലാത്ത ഈ അന്യായ ടോൾ പിരിവിനെതിരെ ഉയരുന്ന ശക്തമായ ജനകീയ പ്രക്ഷോഭം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

കാസർകോട് ജില്ലയിൽ നിന്നും മംഗളൂരിനെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ, രോഗികൾ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് പേർ രണ്ട് ടോളുകളിലായി വൻ തുക നൽകേണ്ടി വരുന്നു. ജില്ലാ ഭരണകൂടവും ദേശീയപാത അധികൃതരും ജനങ്ങളുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

ജനവിരുദ്ധ ടോൾ പിരിവിനെതിരെ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി നടത്തുന്ന ജനകീയ പോരാട്ടത്തിൽ കക്ഷി - രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും അണിനിരന്ന് ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ എ ബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

പങ്കെടുത്തവർ

സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ എ നെല്ലിക്കുന്ന് എം എൽ എ, പി എം മുനീർ ഹാജി, അഡ്വ. എൻ എ ഖാലിദ്, ടി എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ ജി സി ബഷീർ, എം അബ്ബാസ്, എ ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ കെ ആരിഫ്, ടി എം ഇഖ്ബാൽ, കെ ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീൻ കെ കെ, എം സി ഖമറുദ്ധീൻ, വി കെ ബാവ, അഡ്വ. എം ടി പി കരീം, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, അബൂബക്കർ പെർദ്ദണെ, എ സി അത്താഉള്ള മാസ്റ്റർ, ടി പി കുഞ്ഞബ്ദുല്ല ഹാജി, കെ എം അബ്ദുൽ റഹ്‌മാൻ, ജലീൽ എരുതുംകടവ്, കെ എം ബഷീർ, എ ബി ബഷീർ പള്ളങ്കോട്, അഷ്‌റഫ് കർള, അബ്ദുൽ ഖാദർ ബി കെ, വി പി അബ്ദുൽ ഖാദർ, സിദ്ദീഖ് പള്ളിപ്പുഴ, സെഡ് എ കയ്യാർ, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി എ റഹ്‌മാൻ ആരിക്കാടി, എം കെ അബ്ദുൽ റഹ്‌മാൻ ഹാജി, പി എം ഫാറൂഖ്, അൻവർ കോളിയടുക്കം, ഗോൾഡൻ മൂസ കുഞ്ഞി, എം ടി അബ്ദുൽ ജബ്ബാർ, അൻവർ ഓസോൺ, എ എ ജലീൽ, അഷ്‌റഫ് പള്ളിക്കണ്ടം, ബി സി എ റഹ്‌മാൻ, അസീസ് ഹാജി, അഷ്‌റഫ് എടനീർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് സൈഫുദ്ധീൻ കുന്നുംകൈ, എ അഹമ്മദ് ഹാജി, മുംതാസ് സമീറ, എ പി ഉമ്മർ, ഷാഹിന സലീം, സലാം കന്യപ്പാടി, ലുഖ്മാൻ തളങ്കര, അൻസാഫ് കുന്നിൽ, കാപ്പിൽ മുഹമ്മദ് പാഷ, സി മുഹമ്മദ് കുഞ്ഞി, അഡ്വ. ഫൈസൽ എന്നിവർ സംബന്ധിച്ചു.

ആരിക്കാടിയിലെ അന്യായ ടോൾ പിരിവിനെതിരെ മുസ്ലിം ലീഗ്; വാർത്ത പങ്കുവെക്കൂ.

Article Summary: Muslim League Kasaragod District Committee condemns the new toll collection at Arikkadi, citing it as a challenge to the people while the matter is sub-judice.

#ArikkadiToll #MuslimLeague #Kasaragod #Protest #NH66 #TollPlaza

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia