city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ശക്തി കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ള വോടിന് തയ്യാറെടുപ്പ് നടത്തുന്നു; തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി - ബിജെപി മണ്ഡലം പ്രസിഡന്റ്

കാസർകോട്: (www.kasargodvartha.com 02.04.2021) മണ്ഡലത്തിലെ ശക്തി കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ള വോടിന് തയ്യാറെടുപ്പ് നടത്തുന്നതായി ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കള്ളവോട് ചെയ്യാൻ സാധ്യതയുള്ള ബൂതുകളെ കുറിച്ച് ഇലക്ഷൻ കമീഷനിൽ രേഖാമൂലം പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. വിദേശത്തുള്ളവരുടെയും, ഇതര സംസ്ഥാനത്തുള്ളവരുടെയും വോടുകൾ നാട്ടിലുള്ള പ്രവർത്തകരെ കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ലീഗ് എടുത്തിട്ടുള്ളത്. എസ് ഡി പി ഐ, വെൽഫയർ പാർടി തുടങ്ങിയവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നീക്കം തോൽവി മുൻകൂട്ടി കണ്ടുകൊണ്ടാണെന്നും ഹരീഷ് പറഞ്ഞു

കാസർകോട്ട് ശക്തി കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് വ്യാപകമായി കള്ള വോടിന് തയ്യാറെടുപ്പ് നടത്തുന്നു; തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി - ബിജെപി മണ്ഡലം പ്രസിഡന്റ്

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയും സംഘടനയും അവരുടെ നിലപാട് വ്യക്തമാക്കണം. പാർടി വോടുകൾ ലീഗിന് മറിച്ചുനൽകുമോ അതോ പാർടിക്ക് തന്നെ നൽകുമോ എന്ന് വ്യക്തമാക്കണം. ബിജെപിയുടെ വിജയത്തിനായി നിരവധി പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ശനിയാഴ്ച രാവിലെ ബദിയടുക്കയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രടറിമാരായ സുകുമാർ കുദ്രെപാടി, പി ആർ സുനിൽ എന്നിവരും പങ്കെടുത്തു.


Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Press meet, Press Club, CPM, UDF, Muslim-league, Hareesh Narampady, Muslim League prepares for fraudulent vote in Kasargod: BJP Constituency President.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia