city-gold-ad-for-blogger

Muslim League | മുസ്ലിം ലീഗ് മെമ്പര്‍ഷിപ് കാംപയിന്‍ നവംബര്‍ 30ന് സമാപിക്കും; ഡിസംബറില്‍ വാര്‍ഡ് തലങ്ങളില്‍ സമ്മേളനങ്ങള്‍; പുതിയ കാസര്‍കോട് ജില്ലാ കമിറ്റി ഫെബ്രുവരി 15നകം

കാസര്‍കോട്: (www.kasargodvartha.com) നവംബര്‍ ഒന്നിന് ആരംഭിച്ച മുസ്ലിം ലീഗ് മെമ്പര്‍ഷിപ് കാംപയിന്‍ 30ന് പൂര്‍ത്തീകരിച്ച് സമയബന്ധിതമായി വാര്‍ഡ്, പഞ്ചായത് - മുനിസിപല്‍, നിയോജക മണ്ഡലം, ജില്ലാ കമിറ്റികള്‍ രൂപീകരിക്കാന്‍ പ്രസിഡണ്ട് ടിഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ, മണ്ഡലം തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെയും നിയോജക മണ്ഡലം പ്രസിഡണ്ട്, ജെനറല്‍ സെക്രടറിമാരുടെയും യോഗം തീരുമാനിച്ചു.
                 
Muslim League | മുസ്ലിം ലീഗ് മെമ്പര്‍ഷിപ് കാംപയിന്‍ നവംബര്‍ 30ന് സമാപിക്കും; ഡിസംബറില്‍ വാര്‍ഡ് തലങ്ങളില്‍ സമ്മേളനങ്ങള്‍; പുതിയ കാസര്‍കോട് ജില്ലാ കമിറ്റി ഫെബ്രുവരി 15നകം

ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ രണ്ട് ദിവസത്തെ സമ്മേളനങ്ങളോടെ ജില്ലയിലെ മുഴുവന്‍ വാര്‍ഡ്, ശാഖാ കമിറ്റികളും രൂപീകരിക്കും. 2023 ജനുവരി ഒന്ന് മുതല്‍ 15 നകം മുനിസിപല്‍, പഞ്ചായത്, മേഖലാ തലങ്ങളില്‍ സമ്മേളനങ്ങളോടെ കമിറ്റികള്‍ രൂപീകരിക്കും. ജനുവരി 16 മുതല്‍ 31 നകം സമ്മേളനങ്ങളോട് കൂടി നിയോജക മണ്ഡലം കമിറ്റികള്‍ നിലവില്‍ വരുന്നതിനും ഫെബ്രുവരി 15 നകം ജില്ലാ കമിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.

സംസ്ഥാന സെക്രടറി സിപി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് ശാഖാതലങ്ങളില്‍ വിതരണം ചെയ്യുന്ന മെമ്പര്‍ഷിപുകള്‍ ബന്ധപ്പെട്ട വാര്‍ഡ് ശാഖ കമിറ്റികള്‍ മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി പ്രത്യേകമായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും കൗണ്ടര്‍ ഫോയില്‍ മേല്‍ ഘടകങ്ങള്‍ മുഖേന ജില്ലാ കമിറ്റിക്ക് എത്തിച്ചു നല്‍കണമെന്നും നിര്‍ദേശം നല്‍കി. മുസ്ലിം ലീഗിന്റെ ആശയങ്ങളും നയങ്ങളും അംഗീകരിക്കുന്ന പാര്‍ടിയുമായി സഹകരിച്ചു പോകാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും മെമ്പര്‍ഷിപ് നല്‍കും.

സിടി അഹ്മദ് അലി, നജീബ് കാന്തപുരം എംഎല്‍എ, അഡ്വ. മുഹമ്മദ് ഷാ, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അശ്റഫ് എംഎല്‍എ, വികെപി ഹമീദലി, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ടിഎ മൂസ, എഎം കടവത്ത്, കെഇഎ ബകര്‍, എം അബ്ബാസ്, കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എബി ശാഫി, ബശീര്‍ വെള്ളിക്കോത്ത്, അഡ്വ. എംടിപിഎ കരീം, അശ്റഫ് എടനീര്‍, കെപി മുഹമ്മദ് അശ്‌റഫ്, എപി ഉമര്‍, അഡ്വ. മുഹമ്മദ് ഫൈസല്‍ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-League, Membership, Campaign, Political-News, Politics, Muslim League Membership Campaign, Muslim League membership campaign will end on November 30.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia