city-gold-ad-for-blogger

Muslim League | ടിഇ അബ്ദുല്ലയുടെ വിയോഗം പാര്‍ടിക്ക് കനത്ത നഷ്ടമെന്ന് മുസ്ലിം ലീഗ് നേതൃയോഗം; വികെപി ഹമീദലിക്ക് കാസര്‍കോട് ജില്ലാ പ്രസിഡണ്ടിന്റെ ചുമതല

കാസര്‍കോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടിഇ അബ്ദുല്ലയുടെ വിയോഗം പാര്‍ടിക്ക് കനത്ത നഷ്ടമാണെന്നും പാര്‍ടിയുടെ സൗമ്യമുഖമാണ് നഷ്ടപ്പെട്ടതെന്നും മുസ്ലിംലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിനെ ജനകീയമായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ടിഇ അബ്ദുല്ല തികഞ്ഞ മതേതരവാദിയും വികസന പ്രവര്‍ത്തകനുമായിരുന്നുവെന്നും യോഗം പ്രസ്താവിച്ചു.
               
Muslim League | ടിഇ അബ്ദുല്ലയുടെ വിയോഗം പാര്‍ടിക്ക് കനത്ത നഷ്ടമെന്ന് മുസ്ലിം ലീഗ് നേതൃയോഗം; വികെപി ഹമീദലിക്ക് കാസര്‍കോട് ജില്ലാ പ്രസിഡണ്ടിന്റെ ചുമതല

വൈസ് പ്രസിഡണ്ട് വികെപി ഹമീദലിയുടെ അധ്യക്ഷത വഹിച്ചു. വികെപി ഹമീദലിക്ക് പ്രസിഡണ്ടിന്റെ ചുമതല നല്‍കി. പുതിയ മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ ജില്ലാ കൗണ്‍സില്‍ യോഗം ഫെബ്രുവരി 22ന് വിളിച്ച് ചേര്‍ക്കാനും ഇതിന്റെ മുന്നോടിയായി വനിതാ കുടുംബ സംഗമവും യുവജന വിദ്യാര്‍ഥി സംഗമവും തൊഴിലാളി സമ്മേളനവും പ്രതിനിധി സമ്മേളനവും നടത്താനും തീരുമാനിച്ചു.

ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. എസ് ടി യു തൊഴിലാളി നേതാവായിരുന്ന എന്‍എ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സിടി അഹ്മദ് അലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എംബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Muslim-league, Politics, Political-News, Muslim League meeting said that TE Abdullah's demise great loss for party.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia