Ad Hoc Committee | പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം: സംസ്ഥാന നേതൃത്വം പിരിച്ചുവിട്ട മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത് കമിറ്റിക്ക് പകരം അഡ്‌ഹോക് കമിറ്റിയെ പ്രഖ്യാപിച്ചു
Oct 19, 2022, 21:04 IST
ഉപ്പള: (www.kasargodvartha.com) പഞ്ചായത് പ്രസിഡന്റിനെതിരെ ജില്ലാ കമിറ്റി നിര്‍ദേശം ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് നോടീസ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കമിറ്റി പിരിച്ചുവിട്ട മംഗല്‍പാടി പഞ്ചായത് കമിറ്റിക്ക് പകരം അഡ്‌ഹോക് കമിറ്റിയെ പ്രഖ്യാപിച്ചു. ശാഹുല്‍ ഹമീദ് ബന്തിയോട് ചെയര്‍മാനും അശ്റഫ് സിറ്റിസണ്‍ കണ്‍വീനറും അബ്ദുല്ല മാദേരി ട്രഷററുമായുള്ള കമിറ്റിയാണ് നിലവില്‍ വന്നത്.
മുഹമ്മദ് ഉപ്പള ഗേറ്റ്, അസീം മണിമുണ്ട, മൂസ മാസ്റ്റര്‍, മഖ്ബൂല്‍ ബപ്പായ തൊട്ടി, അബു രാജാവ്, ഹമീദ് ഹാജി കല്‍പ്പന, ഒഎ അശ്‌റഫ്, ഉമര്‍ ബെന്‍കിമൂല എന്നിവര്‍ അംഗങ്ങളാണ്. മംഗല്‍പാടി പഞ്ചായതിലെ മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രടറിമാര്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളുമായിരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
മംഗല്‍പാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് റിസാന സാബിറിനെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് പഞ്ചായത് കമിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. മാലിന്യപ്രശ്നം അടക്കം നിരവധി വിഷയങ്ങളില്‍ പഞ്ചായത് മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

Keywords: #Mangalpady Panchayat, Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Muslim-League, Panchayath, Mangalpady, Uppala, Mangalpady Panchayat, Muslim League Mangalpady Panchayat Ad Hoc Committee announced.
< !- START disable copy paste -->