TE Abdullah | മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഗുരുതരാവസ്ഥയില്‍
Jan 27, 2023, 21:35 IST
കോഴിക്കോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുല്ല ഗുരുതരാവസ്ഥയില്‍. കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. പതിവ് പരിശോധനയ്ക്കായി ഈ മാസം 18ന് ആശുപത്രിയിലെത്തിയ ടി ഇ അബ്ദുല്ലയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരുന്നു.
ബുധനാഴ്ച രക്തം ഛര്‍ദിച്ച് നില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒന്നര മാസം മുമ്പ് ട്രെയിനില്‍ കൊച്ചിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ടിഇ അബ്ദുല്ലയെ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവസങ്ങളോളം നീണ്ട ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച് നാട്ടില്‍ എത്തിയിരുന്നു. പ്രധാന പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിലായി മുസ്ലീം ലീഗ് കാസര്‍കോട് മുന്‍സിപല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരെഞ്ഞടുക്കുന്ന യോഗത്തിലും മാലിക് ദീനാര്‍ ഉറൂസ് പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു.
അതിനിടെയാണ് വീണ്ടും ഈ മാസം 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. വിവരമറിഞ്ഞു ഉറ്റ ബന്ധുക്കള്‍ അടക്കം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും മകളും മറ്റു ബന്ധുക്കളും ശനിയാഴ്ച എത്തുമെന്നാണ് വിവരം.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Muslim-league,Politics, Political-News, Treatment, Health, Hospital, Kozhikode, Muslim League leader TE Abdullah in critical condition.
< !- START disable copy paste --> < !- START disable copy paste -->