city-gold-ad-for-blogger

വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം കാസർകോട് നഗരസഭയിൽ മത്സരിച്ചേക്കും; ചെയർപേഴ്‌സൺ ആകാൻ സാധ്യത; വോട്ടർ പട്ടികയിൽ പേര് ചേർത്തു; ചെങ്കളയിലെ വോട്ട് റദ്ദായില്ല

Photo of Muslim League leader Shahina Saleem.
Photo: Special Arrangement

● 2015-2020ൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷാഹിന
● ചെങ്കളയിലെ മികച്ച ഭരണപരിചയം ഷാഹിനയ്ക്കുണ്ട്.
● പിതാവ് കലട്ര അബ്ദുൽ ഖാദർ ചെമ്മനാട് പ്രസിഡന്റായിരുന്നു.
● നിലവിൽ ജാസ്മിൻ കബീറിന്റെ പേര് ചെങ്കളയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക്

കാസർകോട്: (Kasargodvartha) വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും മുൻ ചെങ്കള പഞ്ചായത്ത് പ്രസിഡന്റുമായ ഷാഹിന സലീം കാസർകോട് നഗരസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന. ഷാഹിനയെ കാസർകോട് നഗരസഭ ചെയർപേഴ്സണാക്കാൻ പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 

ഇതിന്റെ ഭാഗമായി ഷാഹിന മുനിസിപ്പൽ പരിധിയിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തു. എന്നാൽ, ചെങ്കളയിലെ വോട്ട് റദ്ദാക്കിയിട്ടില്ല. ഇതോടെ ഇരട്ടവോട്ട് വിവാദം രാഷ്ട്രീയ എതിരാളികൾ ഉയർത്തിക്കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി വിദ്യാനഗർ ഓഷ്യൻസ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ഷാഹിന താമസിക്കുന്നത്. നേരത്തെ ചെർക്കള ടൗണിലായിരുന്നു താമസം. 2015 മുതൽ 2020 വരെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശേഷം അവർ വനിതാ ലീഗിൽ സജീവമാകുകയും ജില്ലാ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു.

ചെങ്കള പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ജാസ്മിൻ കബീറിന്റെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. അതുകൊണ്ടാണ് ഷാഹിന ചെങ്കളയിൽ നിന്ന് കാസർകോട്ടേക്ക് വോട്ട് മാറ്റാൻ തീരുമാനിച്ചതെന്നാണ് കരുതുന്നത്. 

ചെങ്കളയിലെ വോട്ടർ പട്ടികയിലെ പേര് റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും, അത് റദ്ദാക്കാതിരുന്നത് അധികൃതരുടെ വീഴ്ചയാണെന്നും ഷാഹിന സലീം കാസർകോട് വാർത്തയോട് പ്രതികരിച്ചു.

കാസർകോട് നഗരസഭയിലും ചെങ്കളയിലും വനിതാ ചെയർപേഴ്‌സണും പ്രസിഡന്റുമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വം മുൻകൂട്ടിയുള്ള കാഴ്ചപ്പാടോടെയാണ് ഈ നീക്കം നടത്തുന്നത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കലട്ര മാഹിൻ ഹാജിയുടെ ഇളയച്ഛന്റെ പേരക്കുട്ടിയാണ് ഷാഹിന. ചെമ്മനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ കലട്ര അബ്ദുൽ ഖാദറിന്റെ മകളായ ഷാഹിന മുസ്ലിം ലീഗിന്റെ ശക്തമായ കുടുംബാംഗമാണ്. ചെങ്കളയിൽ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ച വച്ചത്. അതേ സമയം തന്നെ പിതാവ് കല്ലട്ര അബ്ദുൽ ഖാദർ ചന്ദ്രഗിരി പുഴയ്ക്കിപ്പുറം ചെമ്മനാട് പഞ്ചയത്ത് പ്രസിഡണ്ട് സ്ഥാനമലങ്കരിച്ചതും പിതാവിൻ്റെയും മകളുടെയും ഭരണനൈപുണ്യമെന്ന നിലയിൽ വലിയ ശ്രദ്ധനേടിയിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യൂ.

Article Summary: Muslim League leader Shahina Saleem to contest in Kasaragod Municipality.

#Kasaragod #MuslimLeague #ShahinaSaleem #KeralaPolitics #LocalBodyElection #PoliticalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia