കാസർകോട്ട് ഷാഹിന സലീം, കാഞ്ഞങ്ങാട്ട് എം.പി. ജാഫർ; ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
● കാസർകോട് നഗരസഭ ചെയർപേഴ്സൺ സ്ഥാനാർത്ഥി ഷാഹിന സലീം.
● കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയായി എം പി ജാഫർ എത്തും.
● 12 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു.
● ആറ് പഞ്ചായത്തുകളിലെ ഉപാധ്യക്ഷ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
● ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കാസർകോട്: (KasargodVartha) ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലമെന്ററി ബോർഡ് യോഗം പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന് യുഡിഎഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ നിശ്ചയിക്കുകയായിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു കെ സൈഫുള്ള തങ്ങൾ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അബ്ദുല്ല കുഞ്ഞി ചെർക്കള എന്നിവരെ പ്രഖ്യാപിച്ചു. കാസർകോട് നഗരസഭ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി ഷാഹിന സലീമിനെയും വൈസ് ചെയർമാനായി കെ എം ഹനീഫയെയും തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയായി എം പി ജാഫർ മത്സരിക്കും.
ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഇവരാണ്: ബഷീർ കനില (മഞ്ചേശ്വരം), സി എ താജുദ്ദീൻ (മീഞ്ച), ബദറുന്നിസ സലീം കളായി (പൈവളിഗെ), ഗോൾഡൻ അബ്ദുൽ റഹ്മാൻ (മംഗൽപ്പാടി), വി പി അബ്ദുൽ ഖാദർ (കുമ്പള), വസന്തൻ അജക്കോട് (ചെങ്കള), കെ എ അബ്ദുല്ല കുഞ്ഞി (മൊഗ്രാൽ പുത്തൂർ), കെ ബി മുഹമ്മദ് കുഞ്ഞി (മുളിയാർ), ആയിഷ അബൂബക്കർ (ചെമ്മനാട്), എ മുസ്തഫ ഹാജി (ദേലംമ്പാടി), സാജിത സഫറുള്ള (തൃക്കരിപ്പൂർ), എം ടി ബുഷ്റ (വലിയ പറമ്പ്).
ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് സമീന ടീച്ചർ (മംഗൽപ്പാടി), ഇ കെ മുഹമ്മദ് കുഞ്ഞി (പുത്തിഗെ), നസീമ അഷ്റഫ് (വോർക്കാടി), ജാസ്മിൻ കബീർ ചെർക്കളം (ചെങ്കള), അർഫാന നജീബ് (മൊഗ്രാൽ പുത്തൂർ), ഫൗസിയ അബ്ദുല്ല (ഉദുമ) എന്നിവരെയും പ്രഖ്യാപിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. പാർലമെന്ററി ബോർഡ് അംഗങ്ങളായ സി ടി അഹമ്മദലി, പാറക്കൽ അബ്ദുല്ല, പി സഫിയ, അഷറഫ് എടനീർ തുടങ്ങിയവർ സംബന്ധിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Muslim League Kasargod district unit has announced its candidates for local body heads.
#MuslimLeague #KasargodNews #LocalBodyElection #PoliticsKerala #UDF #KasargodVartha






