മുസ്ലിം ലീഗ് എതിർപ്പുകളെ അതിജീവിച്ച പ്രസ്ഥാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; 'ഓരോ സമയത്തും ഓരോ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്'
Oct 19, 2021, 00:21 IST
കാസർകോട്: (www.kasargodvartha.com 18.10.2021) മുസ്ലിം ലീഗ് എല്ലാവിധ എതിർപ്പുകളെയും അതിജീവിച്ച പ്രസ്ഥാനമാണെന്ന് ദേശീയ ജനറൽ സെക്രടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലി ക്കുട്ടി പറഞ്ഞു. ജില്ലാ പ്രവർത്തക സമിതി യോഗം കൊല്ലങ്കാനം ട്രിബോൺ റിസോർടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളുൾപെടെ ന്യൂനപക്ഷ പിന്നോക്ക അധ:സ്ഥിത വിഭാഗങ്ങളുടെ അസ്തിത്വം ഉയർത്തിപ്പിടിച്ച് അവരുടെ അവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട പാർടിക്ക് ഓരോ സമയത്തും ഓരോ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും അതിനെയൊക്കെ തരണം ചെയ്താണ് പാർടി കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
പഞ്ചായത്ത്, നിയമസഭ, പാർലമെൻ്റ് എന്നിവിടങ്ങളിൽ മത്സരിച്ച് വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾ നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ നാടുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ കാലത്തെ അതിജയിക്കുന്ന രീതിയിൽ മുസ്ലിം ലീഗിൻ്റെ പ്രവർത്തനങ്ങളിൽ കാലോചിതമായ ശൈലി മാറ്റം വരുത്തി സംഘടനാ സംവിധാനം ശാക്തീകരിച്ച് പാർടിയെ തകരാതെ നിലനിർത്തും.
കൂടുതൽ യുവാക്കളെ പാർടിയിലേക്ക് ആകർഷിക്കാൻ കർമപദ്ധതികൾ കൊണ്ടുവരും. സമൂഹത്തിനിടയിൽ വിള്ളലുകൾ തീർക്കാൻ ബോധപൂർവം നടക്കുന്ന വർഗീയ ശക്തികളുടെ ശ്രമങ്ങളെ എതിർത്തു തോൽപിക്കാൻ മതേതര കേരളം ഒന്നിച്ചു നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി തീരുമാന പ്രകാരം ജില്ലാ തലങ്ങളിൽ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായാണ് ജില്ലാ പ്രവർത്തക സമിതി യോഗം ചേർന്നത്.
ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രടറി പിഎംഎ സലാം സംസ്ഥാന പ്രവർത്തക സമിതി തീരുമാനങ്ങൾ റിപോർട് ചെയ്തു. സെക്രടറി അബ്ദുർ റഹ് മാൻ രണ്ടത്താണി നയരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി വരവ് ചിലവ് കണക്കും സെക്രടറി കെ മുഹമ്മദ് കുഞ്ഞി റിപോർടും അവതരിപ്പിച്ചു. സംസ്ഥാന സെക്രടറി സിപി ചെറിയ മുഹമ്മദ് ചർചക്ക് മറുപടി പറഞ്ഞു.
ട്രഷറർ സിടി അഹ്‌മദ് അലി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ്, ജില്ലാ ഭാരവാഹികളായ വി കെ പി ഹമീദലി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, ടി എ മൂസ, എ എം കടവത്ത്, കെ ഇ എ ബകർ, എം പി ജഅഫർ, കെ എം ശംസുദ്ദീൻ ഹാജി, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, അബ്ദുർ റഹ്‌മാൻ വൺ ഫോർ, അഡ്വ. എം ടി പി കരീം, എം സി ഖമറുദ്ദീൻ, എ ജി സി ബശീർ, സി എച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, സയ്യിദ് ഹാദി തങ്ങൾ, യൂസുഫ് ഹേരൂർ, അബൂബകർ പെർദ്ദണ, മാഹിൻ കേളോട്ട്, ഹാരിസ് ചൂരി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, ടി പി കുഞ്ഞബ്ദുല്ല ഹാജി, എം യൂസുഫ് ഹാജി, എ സി അത്താഉള്ള മാസ്റ്റർ, കാപ്പിൽ മുഹമ്മദ് പാശ, എം അബ്ദുല്ല മുഗു, അബ്ബാസ് ഓണന്ത പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, P.K.Kunhalikutty, Muslim-league, Political party, Politics, Muslim League Kasargod district working committee meeting held.
< !- START disable copy paste -->