city-gold-ad-for-blogger

വോട്ടർ പട്ടികയിൽ നിന്ന് അർഹരെ ഒഴിവാക്കുന്നു; നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ്

Flage Of Muslim League 
Photo credit: Facebook / IUML

● വോട്ടർ പട്ടികയിലെ ന്യൂനതകൾ പരിഹരിക്കാൻ വെള്ളിയാഴ്ച ബൂത്ത്‌ തല ക്യാമ്പ്‌ സംഘടിപ്പിക്കും.
● ജനുവരി 17, 18 തീയതികളിൽ വീട് വീടാന്തരം കയറിയിറങ്ങി വോട്ടുകൾ ചേർക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം.
● പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം.
● വി.കെ ഇബ്രാഹിം കുഞ്ഞ്, യു.എം അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ തുടങ്ങിയവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
● ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ഇ.എ ബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.

കാസർകോട്: (KasargodVartha) എസ് ഐ ആർ കരട് വോട്ടർ പട്ടികയിൽ നിന്നും അർഹരായ പല വോട്ടർമാരെയും ഒഴിവാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അനാവശ്യ നിയമക്കുരുക്കുകളുണ്ടാക്കി വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. 

കരട് വോട്ടർ പട്ടിക പുറത്തിറങ്ങിയതിന് ശേഷം ഓരോ ദിവസവും പ്രത്യേക ഉത്തരവുകൾ ഇറക്കി ജില്ലാ ഭരണകൂടം ജനങ്ങളെ ദ്രോഹിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. രക്ഷിതാക്കളുടെ പേരിനൊപ്പമുള്ള ഇനീഷ്യൽ തെറ്റിപ്പോയാൽ പോലും അത് തിരുത്തി നൽകുന്നതിന് പകരം വോട്ടർമാരെ നട്ടംതിരിക്കുന്ന സമീപനമാണ് ഹിയറിംഗ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. 

കരട് വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് അപാകതകളും ന്യൂനതകളും പരിഹരിക്കുന്നതിന് വെള്ളിയാഴ്ച (ജനുവരി 16) ബൂത്ത്‌ തല ക്യാമ്പ്‌ സംഘടിപ്പിക്കും. തുടർന്ന് 17, 18 തീയതികളിൽ വീട് വീടാന്തരം കയറിയിറങ്ങി വോട്ടുകൾ ചേർക്കാനും മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവൻ ഘടകങ്ങളോടും യോഗം നിർദ്ദേശിച്ചു.

വോട്ടർ പട്ടികയിൽ പ്രവാസികൾക്ക് പുതുതായി പേര് ചേർക്കുന്നതിന് നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകണം. പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കാനുള്ള നീക്കം അധികൃതർ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അനുശോചനം രേഖപ്പെടുത്തി

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും എം ഐ സി ജനറൽ സെക്രട്ടറിയുമായ യു എം അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ, മുസ്‌ലിം യൂത്ത് ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എ ജി നാസർ, ഡോ. മജീദ് ഖാൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഇ എ ബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

പങ്കെടുത്തവർ

സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ എ നെല്ലിക്കുന്ന് എം എൽ എ, പി എം മുനീർ ഹാജി, അഡ്വ. എൻ എ ഖാലിദ്, ടി എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ ജി സി ബഷീർ, എം അബ്ബാസ്, എ ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ കെ ആരിഫ്, ടി എം ഇഖ്ബാൽ, കെ ബി മുഹമ്മദ്‌ കുഞ്ഞി, ബദറുദ്ധീൻ കെ കെ, എം സി ഖമറുദ്ധീൻ, വി കെ ബാവ, അഡ്വ: എം ടി പി കരീം, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, അബൂബക്കർ പെർദ്ദണെ, എ സി അത്താഉള്ള മാസ്റ്റർ, ടി പി കുഞ്ഞബ്ദുല്ല ഹാജി, കെ എം അബ്ദുൽ റഹ്‌മാൻ, ജലീൽ എരുതുംകടവ്, കെ എം ബഷീർ, എ ബി ബഷീർ പള്ളങ്കോട്, അഷ്‌റഫ്‌ കർള, അബ്ദുൽ ഖാദർ ബി കെ, വി പി അബ്ദുൽ ഖാദർ, സിദ്ദീഖ് പള്ളിപ്പുഴ, സെഡ് എ കയ്യാർ, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി എ റഹ്‌മാൻ ആരിക്കാടി, എം കെ അബ്ദുൽ റഹ്‌മാൻ ഹാജി, പി എം ഫാറൂഖ്, അൻവർ കോളിയടുക്കം, ഗോൾഡൻ മൂസ കുഞ്ഞി, എം ടി അബ്ദുൽ ജബ്ബാർ, അൻവർ ഓസോൺ, എ എ ജലീൽ, അഷ്‌റഫ്‌ പള്ളിക്കണ്ടം, ബി സി എ റഹ്‌മാൻ, അസീസ് ഹാജി, അഷ്‌റഫ്‌ എടനീർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് സൈഫുദ്ധീൻ കുന്നുംകൈ, എ അഹമ്മദ് ഹാജി, മുംതാസ് സമീറ, എ പി ഉമ്മർ, ഷാഹിന സലീം, സലാം കന്യപ്പാടി, ലുഖ്മാൻ തളങ്കര, അൻസാഫ് കുന്നിൽ, കാപ്പിൽ മുഹമ്മദ്‌ പാഷ, സി മുഹമ്മദ്‌ കുഞ്ഞി, അഡ്വ. ഫൈസൽ എന്നിവർ സംബന്ധിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ

Article Summary: Muslim League Kasaragod District Committee demands an end to the removal of eligible voters from the SIR draft list and announces booth-level camps.

#MuslimLeague #Kasaragod #VoterList #Politics #IUML #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia