city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി പഞ്ചായത്ത് മെമ്പർക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 09.06.2021) പ്രളയ ദുരിതാശ്വാസ ഫൻഡിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്‌സൺ പ്രമീള മജൽ രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി ആവശ്യപ്പെട്ടു. എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി ജെ പി പഞ്ചായത്ത് മെമ്പർക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രടറി പി എം മുനീർ ഹാജി

പാവപ്പെട്ട ജനങ്ങളുടെ ആനുകൂല്യങ്ങളിൽ നിന്ന് കയ്യിട്ട് വാരുന്ന ഇത്തരം ജനപ്രതിനിധികൾ അപമാനമാണ്.

പരാതിക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സമര പോരാട്ടങ്ങൾക്കും മുസ്ലിം ലീഗ് പൂർണ പിന്തുണ നൽകും. സംസ്ഥാനം മുതൽ ശാഖ വരെ ബി ജെ പിയുടെ അഴിമതി കഥകളുടെ തുടർ പരമ്പരയാണ് കാണാനാകുന്നത്. ഇത് അങ്ങേയറ്റം നാണക്കേടാണെന്നും മുനീർ ഹാജി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സിദ്ദീഖ് ബദർ നഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി അസ്ഫർ മജൽ കുറ്റപത്രം വായിച്ചു. എം എസ് എഫ്.മുൻ ജില്ലാ സെക്രടറി മൂസാ ബാസിത്, ഇർഫാൻ കുന്നിൽ, അൻസാഫ് കുന്നിൽ, അനസ്, അഫ്രാസ്, ശുഹൈദ്, ഫൈസൽ, അനസ് വലിയവളപ്പ്, ഫൈസൽ കല്ലങ്കൈ സംബന്ധിച്ചു.

Keywords:  Kerala, News, Political party, Politics, BJP, Muslim-league, K.Surendran, Top-Headlines, Bribe, Case, Investigation, Muslim League district secretary PM Muneer Haji urges probe into bribery allegations against BJP panchayat member.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia