city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വർഗീയ ധ്രുവീകരണം നടത്തിയും പണമൊഴുക്കിയുമുള്ള ബിജെപി പ്രവർത്തങ്ങൾക്ക് തിരിച്ചടി നൽകി യുഡിഎഫിന് വോട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി

കാസർകോട്: (www.kasargodvartha.com 03.05.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോടുകൾ നൽകിയ മുഴുവൻ വോടർമാർക്കും മുസ്ലിം ലീഗ് ജില്ലാ കമിറ്റി നന്ദി രേഖപ്പെത്തി. മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ വർഗീയ ധ്രുവീകരണം നടത്തിയും പണമൊഴുക്കിയും ബിജെപി നടത്തിയ തരം താണ പ്രവർത്തനങ്ങൾക്ക് തിരിച്ചടി നൽകിയ മതേതര വിശ്വാസികളായ വോടർമാർ ജനാധിപത്യ മൂല്യമാണ് ഉയർത്തി പിടിച്ചത്.

കർണാടക മന്ത്രിമാരും ആർ എസ് എസ് കേഡർമാരും ഇരു മണ്ഡലങ്ങളിലും പഞ്ചായത്തുകളുടെ ചുമതലകൾ ഏറ്റെടുത്ത് വോടുകൾ ചെയ്യുന്നതിനും ചെയ്യാതിരിക്കാനും ഭീമമായ തുകയാണ് വിതരണം നടത്തിയത്. വോട് ചെയ്യാതിരിക്കാൻ പണം നൽകി തിരിച്ചറിയൽ കാർഡുകൾ വാങ്ങി വെച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയ തന്ത്രമാണ് മഞ്ചേശ്വരത്തും കാസർകോടും ബിജെപി പയറ്റിയത്.

വർഗീയ ധ്രുവീകരണം നടത്തിയും പണമൊഴുക്കിയുമുള്ള ബിജെപി പ്രവർത്തങ്ങൾക്ക് തിരിച്ചടി നൽകി യുഡിഎഫിന് വോട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി

ബിജെപിയെ വിജയിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകളാണ് കാസർകോടും മഞ്ചേശ്വരത്തും എൽഡിഎഫ് സ്വീകരിച്ചത്. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ വോടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയിച്ച് വരാനുള്ള സാഹചര്യമാണ് എൽഡിഎഫ്. നടത്തിയത്. എല്ലാവിധ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് യുഡിഎഫ് സ്ഥാനാർഥികൾക്ക് ചരിത്ര വിജയം നൽകിയ വോടർമാർക്കും വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകന്മാർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ടിഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവർ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Election, Vote, Niyamasabha-Election-2021, Muslim-league, BJP, Political party, Politics, Muslim League District Committee thanked all those who voted for the UDF.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia