city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Renovation | കാസർകോട്ടെ പാസ്പോർട്ട് സേവാ കേന്ദ്രം നവീകരിക്കണമെന്ന് മുസ്ലിം ലീഗ്

Muslim League meeting in Kasaragod discussing Passport Seva Kendra renovation
Photo Credit: Facebook/ Indian Union Muslim League

● തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി ജില്ലയിലെ മുഴുവൻ വാർഡുകളിലും നടത്താൻ തീരുമാനിച്ച ലീഗ് സഭകൾ 2025 ഫെബ്രുവരി 28 നകം പൂർത്തീകരിക്കാൻ തീരുമാനിച്ചു. 
● വാർഡ് വിഭജനത്തിൻ്റെ അന്തിമ വിജ്ഞാപനം വന്നതിന് ശേഷം മാത്രമേ വാർഡുകളിലെ ബൂത്ത് നിർണയം നടത്താൻ പാടുള്ളൂയെന്ന് യോഗം ആവശ്യപ്പെട്ടു.

കാസർക്കോട്: (KasargodVartha) ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സംസ്ഥാനത്തെ മറ്റു പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ പ്രവാസികളും വിദേശ രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവരും ആശ്രയിക്കുന്ന കാസർകോട് ജില്ലാ ആസ്ഥാനത്തെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം യാതൊരുവിധ സൗകര്യവുമില്ലാതെ ദുരിതാവസ്ഥയിലാണെന്നും കാസർകോട് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വാർഡ് വിഭജന നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ വാർഡുകളിലെ ബൂത്തുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് വാർഡ് വിഭജനവും തിരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് യോഗം ആരോപിച്ചു. വാർഡ് വിഭജനത്തിൻ്റെ അന്തിമ വിജ്ഞാപനം വന്നതിന് ശേഷം മാത്രമേ വാർഡുകളിലെ ബൂത്ത് നിർണയം നടത്താൻ പാടുള്ളൂയെന്ന് യോഗം ആവശ്യപ്പെട്ടു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി ജില്ലയിലെ മുഴുവൻ വാർഡുകളിലും നടത്താൻ തീരുമാനിച്ച ലീഗ് സഭകൾ 2025 ഫെബ്രുവരി 28 നകം പൂർത്തീകരിക്കാൻ തീരുമാനിച്ചു. പരിശുദ്ധ റമദാനിൽ മുസ്ലിം ലീഗിൻ്റെയും പോഷകസംഘടനകളുടെയും മുഴുവൻ ഘടകങ്ങളും വിപുലമായ രീതിയിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തണമെന്ന് യോഗം നിർദ്ദേശം നൽകി.

കിടപ്പ് രോഗികളുടെ പരിപാലനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചു വരുന്ന പി.ടി.എച്ചിൻ്റെ പ്രവർത്തന ഫണ്ട് സമാഹരണത്തിന് വേണ്ടി 2025 ഫെബ്രുവരി 11 ന് നടത്തുന്ന ബിരിയാണി ചാലഞ്ചും എം.എസ്.എഫ്. ജില്ലാ കമ്മിറ്റി പ്രവർത്തന ഫണ്ട് ശേഖരണത്തിനായി 2025 ഫെബ്രുവരി ഒന്ന് മുതൽ 28 വരെ നടത്തുന്ന ഈത്തപ്പഴ ചാലഞ്ചും വിജയിപ്പിക്കാനും തീരുമാനിച്ചു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി. ഹമീദലി, പി.എം. മുനീർ ഹാജി, എ.കെ.എം., അഷറഫ് എം.എൽ.എ., കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, അഡ്വ. എൻ.എ. ഖാലിദ്, ടി.സി.എ. റഹ്മാൻ, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി. റൗഫ് ഹാജി, എ.കെ. ആരിഫ്, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബദറുദ്ദീൻ, സത്താർ വടക്കുമ്പാട്, അഡ്വ. എം.ടി.പി. കരീം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻ്റടി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, കെ. ശാഫി ഹാജി, അബൂബക്കർ പെർദ്ദണ, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, അബ്ദുൽ ജലീൽ ഇ.ഐ., കെ.എം. ബഷീർ, എ.ബി. ബഷീർ പള്ളങ്കോട്, അഷറഫ് കർള, സെഡ് എ കയ്യാർ, ഇബ്രാഹിം മുണ്യത്തടുക്ക, എം.കെ. അബ്ദുൽ റഹ്മാൻ ഹാജി, പി.എം. ഫാറൂഖ്, അൻവർ കോളിയടുക്കം, മൂസ ഗോൾഡൻ, അൻവർ ചേരങ്കൈ, അബ്ബാസ് ബീഗം, എ.എ. ജലീൽ, അഷറഫ് പള്ളിക്കണ്ടം, അഷറഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, താഹ തങ്ങൾ, കെ.പി. മുഹമ്മദ് അഷറഫ്, മുംതാസ് സമീറ, കാപ്പിൽ മുഹമ്മദ് പാഷ, എ.പി. ഉമ്മർ, ഷാഹിന സലീം എന്നിവർ സംബന്ധിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Muslim League in Kasaragod demands the renovation of the Passport Seva Kendra at the district post office and urges better facilities for expatriates.

#Kasaragod #PassportSeva #MuslimLeague #Renovation #DistrictPostOffice #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia