city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | മൊഗ്രാല്‍പുത്തൂരില്‍ വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടാന്‍ ശ്രമിച്ച ബിജെപി പഞ്ചായത് അംഗത്തെ അയോഗ്യയാക്കണമെന്ന് മുസ്ലിം ലീഗ്; പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആരോപണം

കാസര്‍കോട്: (www.kasargodvartha.com) ആനുകൂല്യം തട്ടാന്‍ കുടുംബശ്രീ ചെയര്‍പേഴ്സന്റെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സനും ബിജെപി മണ്ഡലം പ്രസിഡന്റുമായ പ്രമീള മജല്‍ സാക്ഷ്യപത്രം നല്‍കിയതായും ഇത്രയേറെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും അവര്‍ രാജിവെക്കാന്‍ ഇതുവരെ തയ്യാറാവാത്തത് സത്യപ്രതിജ്ഞാ ലംഘനവും ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്നും മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് കമിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
         
Muslim League | മൊഗ്രാല്‍പുത്തൂരില്‍ വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടാന്‍ ശ്രമിച്ച ബിജെപി പഞ്ചായത് അംഗത്തെ അയോഗ്യയാക്കണമെന്ന് മുസ്ലിം ലീഗ്; പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആരോപണം

കുടുംബശ്രീയുടെ സംരംഭം ആരംഭിക്കുന്നതിന് വേണ്ടി ബിജെപി പ്രവര്‍ത്തകയും കുടുംബശ്രീ അംഗവുമായ അനാമികയ്ക്ക് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സാക്ഷ്യപത്രം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതേ സാക്ഷ്യ പത്രം ഫോടോ കോപി എടുത്ത് ബിജെപി നേതാവായ പ്രമീള മജലിനും ഗായത്രിക്കും ഇതേ രൂപത്തില്‍ വായ്പ ലഭിക്കുന്നതിന് വ്യാജ സാക്ഷ്യ പത്രം തയ്യാറാക്കി ഓഫീസില്‍ സമര്‍പിക്കുകയായിരുന്നുവെന്നും മുസ്ലിം നേതാക്കള്‍ പറഞ്ഞു. പ്രമീളയും ഗായത്രിയും സാക്ഷ്യപത്രം തയ്യാറാക്കിയത് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ നഫീസ കമ്പാര്‍ അറിയുക പോലുമുണ്ടായിട്ടില്ല. നഫീസ കമ്പാര്‍ നേരത്തെ അനാമികയ്ക്ക് നല്‍കിയ സാക്ഷ്യപത്രത്തെ ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റമാണ്.

വ്യാജരേഖ ചമച്ച പ്രമീള മജലിനെതിരെ നേരത്തെയും കൈക്കൂലി ആരോപണമുണ്ടായിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയുമാണ്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നഫീസ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഇതിനെ ഗൗരവമായി സമീപിക്കാന്‍ തയ്യാറായിട്ടില്ല. പരാതിക്കാരിയെ കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നീക്കം പോലും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് ഗൗരവകരമാണ്. സിപിഎം കേരളം ഭരിക്കുമ്പോള്‍ പൊലീസ് സംഘ് പരിവാറിന് കീഴടങ്ങുന്നുവെന്നത് സിപിഎം- സംഘപരിവാര്‍ ബന്ധത്തിന്റെ തെളിവാണ്. വ്യാജ രേഖ ചമച്ച് ആനുകൂല്യം തട്ടാന്‍ ശ്രമിച്ച ബിജെപി അംഗത്തെ അയോഗ്യയാക്കാന്‍ പഞ്ചായത് കാര്യ വകുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനും തയ്യാറാവണം.

ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ നേരിടുന്ന ബിജെപി വനിതാ അംഗത്തെ കാസര്‍കോട് മണ്ഡലം പ്രസിഡന്റാക്കി സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയാണ് ബിജെപി നേതൃത്വം ചെയ്തത്. അഴിമതി വിഷയത്തില്‍ ബിജെപിയും കുറ്റകരമായ മൗനമാണ് കാണിക്കുന്നത്. വ്യാജരേഖ ചമച്ച് ആനുകൂല്യം നേടാന്‍ ശ്രമിച്ച മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ മെമ്പര്‍ സ്ഥാനം ഉള്‍പെടെ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടത്താന്‍ മുസ്ലിം ലീഗ് മുന്നോട്ട് വരും.
      
Muslim League | മൊഗ്രാല്‍പുത്തൂരില്‍ വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടാന്‍ ശ്രമിച്ച ബിജെപി പഞ്ചായത് അംഗത്തെ അയോഗ്യയാക്കണമെന്ന് മുസ്ലിം ലീഗ്; പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആരോപണം

സംഭവം നടന്ന് മാസങ്ങളായിട്ടും നിരന്തരമായി പൊലീസില്‍ ബന്ധപ്പെട്ടിട്ടും ആരോപണ വിധേയയായ പ്രമീളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല. ഒടുവില്‍ പ്രതിഷേധത്തെ ഭയന്ന് ഇതില്‍പ്പെട്ട മൂന്ന് പേരില്‍ ഒരാളായ അനാമികയ്ക്കെതിരെ മാത്രമാണ് നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രധാന പ്രതിയാകേണ്ട ബിജെപി നേതാവിനെതിരെ കേസെടുക്കാത്തത് ആഭ്യന്തരം ആര് കൈകാര്യം ചെയ്യുന്നുവെന്നതിന് തെളിവാണ്. ആദ്യഘട്ടത്തില്‍ പഞ്ചായത് കാര്യാലയം, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് സമരം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, ജെനറല്‍ സെക്രടറി സിദ്ദീഖ് ബേക്കല്‍, എംഎ നജീബ്, ഹസീബ് ചൗക്കി, കരീം ചൗക്കി എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, Kasaragod News, Mogral Puttur News, Politics, Political News, Press Meet. Muslim League, BJP, Muslim League demands disqualification of BJP member in Mogral Puthur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia