city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലക്ടർക്കെതിരെ വിമർശനവുമായി മുസ്ലീം ലീഗ്; യു ഡി എഫ് കേന്ദ്രങ്ങളിൽ നേരിട്ട് പോയി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം

കാസർകോട്: (www.kasargodvartha.com 13.12.2020) യു ഡി എഫ് കേന്ദ്രങ്ങളിൽ നേരിട്ട് പോയി കലക്ടർ നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു. ചെങ്കള പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ (19) ബൂത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് യാതൊരു കാരണവുമില്ലാതെ കലക്ടർ നേരിട്ട് ചെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. 

യു ഡി എഫ് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജില്ലയിൽ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ട് പോകാൻ ചുമതലയുള്ള കലക്ടർ തന്നെ തുനിഞ്ഞിറങ്ങിയത് സി പി എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഭരണകക്ഷിക്ക് വേണ്ടി പാർട്ടി പ്രവർത്തകനെ പോലെ പ്രവർത്തിച്ച കലക്ടർ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും തൻ്റെ കൂറ് തെളിയിക്കാനുള്ള ശ്രമത്തിലാണെന്നും എ അബ്ദുർ റഹ്‌മാൻ കുറ്റപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി ഒരു കോമ്പൗണ്ടിൽ ഏഴ് ബൂത്തുകൾ പ്രവർത്തിക്കുന്ന സ്ഥലം ഒന്ന് സന്ദർശിക്കാൻ പോലും തയ്യാറാവാത്ത കലക്ടറാണ് ചെങ്കളയിൽ നാട്ടുകാർക്കെതിരെ പ്രകോപനം സൃഷ്ടിച്ചത്. ജില്ലാ കലക്ടറുടെ പദവിക്ക് യോജിക്കാത്ത പ്രവർത്തികൾ ചെയ്യുന്ന കാസർകോട് കലക്ടർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ ഇമെയിൽ സന്ദേശത്തിൽ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

കലക്ടർക്കെതിരെ വിമർശനവുമായി മുസ്ലീം ലീഗ്; യു ഡി എഫ് കേന്ദ്രങ്ങളിൽ നേരിട്ട് പോയി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപം


Keywords:  Kerala, News, Kasaragod, District Collector, Politics, UDF, Top-Headlines, Local-Body-Election-2020, Visit, Threatened, Muslim League criticizes collector; Allegedly going directly to UDF centres and threatening locals.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia