city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗം 30 ന്; ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു, മത്സരത്തിനും സാധ്യത, ജില്ലയില്‍ മുസ്ലിം ലീഗിന്റെ അംഗ സംഖ്യ ഒന്നര ലക്ഷം കവിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 14.11.2017) മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗം 30 ന് നടക്കും. കാസര്‍കോട് ടൗണ്‍ ഹാളിലാണ് ജില്ലാ കൗണ്‍സില്‍ യോഗം നടക്കുക. ഈ മാസം 17നാണ് ജില്ലാ കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് 30 ലേക്ക് കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒമ്പതിന് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം കോഴിക്കോട്ട് നടക്കുന്നതിനാല്‍ ഭാരവാഹി തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീണ്ടുപോകില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിന് 15 ദിവസം മുമ്പെങ്കിലും പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതുണ്ട്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് നടന്ന അവസാനത്തെ ജില്ലാ കൗണ്‍സില്‍ യോഗത്തിലുമാണ് ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള തീയ്യതി നിശ്ചയിച്ചത്.

മുമ്പ് 303 ജില്ലാ കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 375 കൗണ്‍സിലര്‍മാരാണുള്ളത്. 400 പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു ജില്ലാ കൗണ്‍സിലര്‍ എന്ന നിലയ്ക്കാണ് കൗണ്‍സിലറെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 1,04,000 അംഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ പാര്‍ട്ടി അംഗങ്ങള്‍ വലിയ രീതിയില്‍ കൂടിയിട്ടുണ്ട. 1.55 ലക്ഷം അംഗങ്ങളാണ് മുസ്ലിം ലീഗിന് ജില്ലയിലുള്ളത്. കാസര്‍കോട് നിയോജക മണ്ഡലത്തിലാണ് മുസ്ലിംലീഗിന് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരും കൗണ്‍സിലര്‍മാരുമുള്ളത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ പ്രസിഡണ്ടിനും ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി ഭരണഘടന പദവി ഒഴിയേണ്ടിവരും. മൂന്നു തവണ ഭാരവാഹി സ്ഥാനത്തുള്ളവര്‍ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ടാകില്ലെന്ന കാരണത്താലാണ് പ്രസിഡണ്ടിനും സെക്രട്ടറിക്കും പദവി ഒഴിയേണ്ടിവരിക.

എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക അനുമതി ഉണ്ടെങ്കിലും ഇവര്‍ക്ക് മത്സരിക്കുന്നതില്‍ തടസമുണ്ടാകില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് എം സി ഖമറുദ്ദീന്‍, പി.ബി അബ്ദുര്‍ റസാഖ് എം എല്‍ എ, സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ അബ്ദുര്‍  റഹ് മാന്‍, എസ് എം ബഷീര്‍, കെഇഎ ബക്കര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സമവായമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള തിരഞ്ഞെടുപ്പുകളെല്ലാം സമയബന്ധിതമായി തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗം 30 ന്; ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നു, മത്സരത്തിനും സാധ്യത, ജില്ലയില്‍ മുസ്ലിം ലീഗിന്റെ അംഗ സംഖ്യ ഒന്നര ലക്ഷം കവിഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Muslim-league, Office- Bearers, Political party, Politics, Muslim League council meet on 30th; discussion over office bearers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia