city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് കലക്ടർക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്; തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ലെന്ന് ആക്ഷേപം

കാസർകോട്: (www.kasargodvartha.com 28.02.2021) കലക്ടർക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ലെന്നാണ് ആക്ഷേപം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം ജനപ്രതിനിധിയുടെ ഭീഷണിക്ക് വിധേയനായ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷന്റെ അന്വേഷണം നേരിടുന്ന കലക്ടറെ ജില്ലാ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെടുന്നത്.

തെരഞെടുപ്പ് വേളയിലും, അല്ലാത്തപ്പോഴും, രാഷ്ട്രീയ പക്ഷപാതിത്വ നിലപാടിന്റെ പേരിൽ വിവിധ കക്ഷികളുടെ പരാതിക്കും, പൊതു സമൂഹത്തിന്റെ ആക്ഷേപത്തിനും വിധേയനായ വ്യക്തിയുടെ കീഴിൽ സുതാര്യവും, നീതിപൂർവവുമായ തെരഞ്ഞെടുപ്പ് അസാദ്ധ്യമാണെന്ന് യോഗം വിലയിരുത്തി.

കാസർകോട് കലക്ടർക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്; തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ലെന്ന് ആക്ഷേപം

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തിയും, ജനപ്രതിനിധികളെ അവഹേളിക്കുകയും ചെയ്യുന്ന ബ്യൂറോക്രാറ്റ് മാഫിയക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് കളക്ടറെന്നും യോഗം ആരോപിച്ചു.

പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, പി എം മുനീർ ഹാജി, മൂസാ ബി ചെർക്കള, മണ്ഡലം ഭാരവാഹിളായ മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാശിം കടവത്ത്, ടി എം ഇഖ്ബാൽ, അബ്ദുർ റഹ്‌മാൻ ഹാജി പട്ട്ള, ഇ അബൂബകർ ഹാജി, പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ചായിന്റടി, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, എ എ ജലീൽ, ടി ഇ മുഖ്താർ, ഖാദർ പാലോത്ത്, ജലീൽ കടവത്ത്, അബ്ദുല്ല ഹാജി ഗോവ, എസ് പി സ്വലാഹുദ്ദീൻ, ബി എ അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര, ഹമീദ് പൊസൊളിഗെ, ഇഖ്ബാൽ മുള്ളേരിയ, കെ അസീസ് ഹാജി, കെ എം ബശീർ, ഇ എ അബ്ദുൽ ജലീൽ, നാസർ ചായിന്റടി, ബദ്റുദ്ദീൻ താശിം, അൻവർ ഓസോൺ, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, കെ ശാഫി ഹാജി, അലി തുപ്പക്കൽ, ശംസുദ്ദീൻ കിന്നിംഗാർ, ഹമീദ് ബെദിര, സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗർ, ശാനിഫ് നെല്ലിക്കട്ട, ഇ ആർ ഹമീദ്, അൻവർ ചേരങ്കൈ, കബീർ തളങ്കര, മുത്വലിബ് പാറക്കെട്ട്, ശകീല മജീദ്, സിയാന ഹനീഫ്, ഗഫൂർ തളങ്കര സംബന്ധിച്ചു.


Keywords:  Kerala, News, Kasaragod, Top-Headlines, Muslim-league, Politics, Political party, Niyamasabha-Election-2021, District Collector, Muslim League against Kasargod Collector; Allegation that the election will not be fair.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia