Mangalpady | മംഗല്‍പാടിയിലെ മാലിന്യ പ്രശ്‌നം: പഞ്ചായത് ഭരണം ഏറ്റെടുക്കുമെന്ന കലക്ടറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്; ഭരണകൂടത്തിന്റെ നീക്കം ധിക്കാരവും ദുരൂഹതയുണ്ടാക്കുന്നതുമെന്ന് നേതാക്കള്‍
Apr 30, 2023, 19:59 IST
കാസര്‍കോട്: (www.kasargodvartha.com) മംഗല്‍പാടിയിലെ മാലിന്യ പ്രശ്‌നം മെയ് എട്ടിനകം പരിഹരിച്ചില്ലെങ്കില്‍ പഞ്ചായത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ പ്രഖ്യാപനത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. ഗ്രാമപഞ്ചായത് ഭരണസമിതി പിരിച്ചു വിടുമെന്ന കലക്ടറുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ജെനറല്‍ സെക്രടറിയുടെ ചുമതല വഹിക്കുന്ന എജിസി ബശീറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ജില്ലയിലെ ഏറ്റവും വലിയ പഞ്ചായതില്‍ മാലിന്യ പ്രശ്‌നം പരിമിതിക്കകത്തും പരിഹരിക്കാനാവാത്ത വിധത്തിലും രൂക്ഷമായി മാറിയപ്പോള്‍ സര്‍കാരിന്റെ പ്രത്യേക അനുമതിക്ക് വിധേയമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ പഞ്ചായത് നടത്തിക്കൊണ്ടിരിക്കുന്നത്. ഹരിത കര്‍മസേനക്കുള്ള പ്രത്യേക വേതനത്തിനുള്ള അനുമതി സംസ്ഥാന ആസൂത്രണ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ദേശീയ പാതയോരത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കംപനി തന്നെ ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ നിഷേപിക്കുന്നവരെ കണ്ടെത്താന്‍ ഏഴ് സ്ഥലങ്ങളിലാണ് സിസിടിവി കാമറ പഞ്ചായത് സ്ഥാപിച്ചിരിക്കുന്നത്. ഇതൊക്കെ വ്യക്തമായി അറിഞ്ഞിട്ടും ജില്ലാ ഭരണകൂടത്തിന്റെ നീക്കം ധിക്കാരം നിറഞ്ഞതും ദുരൂഹതയുളവാക്കുന്നതുമാണ്. കലക്ടറുടെ നോടീസ് കൈപറ്റി ദിവസങ്ങള്‍ക്കകം തന്നെ പഞ്ചായത് ഇക്കാര്യത്തില്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരണം നല്‍കിയിട്ട് പോലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി പിരിച്ചു വിടുമെന്ന് ലാഘവത്തോടെയാണ് കലക്ടര്‍ പറഞ്ഞിരിക്കുന്നത്. കലക്ടറുടെ പ്രസ്താവന അനവസരത്തിലുള്ളതും അനുചിതവുമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച് ഏഴിനാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത് ഭരണസമിതിക്ക് കലക്ടര്‍ നല്‍കിയത്. മാലിന്യ നീക്കത്തിന് ഒരുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. മെയ് എട്ടിന് നടക്കുന്ന അവലോകന യോഗത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യം പരിശോധിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് കലക്ടറുടെ നടപടിക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

Keywords: Kerala News, Kasaragod News, Malayalam News, Kasaragod Collector, Mangalpady News, Muslim League, Mangalpady Panchayat, Politics, Political News, Muslim League against Collector's statement to take over Mangalpady Panchayat administration.
< !- START disable copy paste -->