city-gold-ad-for-blogger

നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 28.11.2018) ജില്ലയുടെ ചില ഭാഗങ്ങളിലും മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ വര്‍ഗീയ വികാരം ഇളക്കി വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി ജെ പി നീക്കം കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

നാട്ടില്‍ നടക്കുന്ന കലാ- കായിക പരികളിലും മറ്റും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ച് അകറ്റി നിര്‍ത്തുന്ന രീതിയാണ് ബി.ജെ.പി. സ്വീകരിക്കുന്നത്. ഇത് നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സാമുദായിക ചേരിതിരിവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം സര്‍ക്കാറും പോലീസും ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.എം. കടവത്ത്, കെ.ജ.എ. ബക്കര്‍, കെ.എം. ശംസുദ്ദീന്‍ ഹാജി, കെ. അബ്ദുല്ല കുഞ്ഞി, എ.ബി. ശാഫി, അബ്ദുര്‍ റഹ് മാന്‍ ഒണ്‍ ഫോര്‍, അഡ്വ. എം.ടി.പി. കരീം, എല്‍.എ. മഹമൂദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, സയ്യദ് ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, എം. യൂസുഫ് ഹാജി, റഫീഖ് കോട്ടപ്പുറം, പൊറായിക്ക് മുഹമ്മദ്, എ.സി. അത്താഉല്ല മാസ്റ്റര്‍, എം. ഇബ്രാഹിം, കാപ്പില്‍ മുഹമ്മദ് പാഷ, കെ. ഷാഫി ഹാജി ആദൂര്‍, ടി.ഡി. കബീര്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, സി.ഐ.എ. ഹമീദ്, എ. അഹമ്മദ് ഹാജി, അഹമ്മദ് പുഞ്ചാവി, എ.പി. ഉമ്മര്‍, പി.പി. നസീമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം: മുസ്ലിം ലീഗ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Politics, Muslim-league against BJP
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia