city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പളി രാമചന്ദ്രൻ; യുഡിഎഫിന് കഴിവുണ്ടെന്ന് ഉമ്മൻ‌ചാണ്ടി, നാണംകെട്ട യാചനയെന്ന് കെ സുരേന്ദ്രൻ

കാസർകോട്: (www.kasargodvartha.com 05.04.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എൽഡിഫ് പിന്തുണ തേടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി. ആര്‍ എസ് എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥി ദുർബലനാണ്. അവിടെ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐ വോട് യുഡിഎഫിനും വേണ്ട. 72 മണ്ഡലങ്ങളിൽ എസ് ഡി പി ഐയുമായി എൽഡിഎഫ് പ്രാദേശിക നീക്കുപോക്ക് നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

                                                                           
മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പളി രാമചന്ദ്രൻ; യുഡിഎഫിന് കഴിവുണ്ടെന്ന് ഉമ്മൻ‌ചാണ്ടി, നാണംകെട്ട യാചനയെന്ന് കെ സുരേന്ദ്രൻ

                                                      

എന്നാൽ മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് പിന്തുണ വേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ബിജെപിയെ തോൽപിക്കാൻ യുഡിഎഫിന് കഴിവുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രനും രംഗത്തെത്തി. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്. ആശയ പാപ്പരത്തമാണ് കോൺഗ്രസിന്. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട് യാചിക്കാൻ കാരണം. കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kasaragod, Kerala, News, Manjeshwaram, LDF, UDF, BJP, Oommen Chandy, K.Surendran, Politics, Niyamasabha-Election-2021, Top-Headlines, Mullappally Ramachandran seeks LDF support in Manjeswaram; Oommen Chandy said that the UDF has the ability and K Surendran said that it is a shameful.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia